7 അല്ല, കുട്ടികൾ ഉണ്ടെങ്കിൽ 13 കിലോ വരെ; ഹാൻഡ്ബാഗ് ഭാരപരിധി ഉയർത്തി എയർ അറേബ്യ
Mail This Article
വിമാനയാത്രയിൽ ഹാൻഡ്ബാഗിന്റെ ഭാരപരിധി പത്തു കിലോഗ്രാമാക്കി ഉയർത്തി എയർ അറേബ്യ. രണ്ടു ബാഗുകളിലായി 10 കിലോഗ്രാം ഭാരം വരെ കൈകളിൽ കരുതാവുന്നതാണ്. കുട്ടികൾക്കൊപ്പമാണ് യാത്രയെങ്കിൽ മൂന്നു കിലോഗ്രാം ഭാരം കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബാക്ക്പായ്ക്ക്, ഡ്യൂട്ടി ഫ്രീ ബാഗ് തുടങ്ങിയവ ഏതെങ്കിലും കൂടി കയ്യിൽ വയ്ക്കാം. രണ്ടു ബാഗുകളുടെയും ഭാരം കണക്കിലെടുക്കുമ്പോൾ പത്തുകിലോഗ്രാമിലും അധികമാകരുത് എന്നാണ് എയർ അറേബ്യയുടെ പുതിയ നിർദേശം. ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വയ്ക്കുന്നത് പല വിമാനക്കമ്പനികളും വിലക്കിയതോടെയാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിലുള്ള എയർ അറേബ്യയുടെ ഈ നീക്കം. കയ്യിൽ സൂക്ഷിക്കുന്ന ഹാൻഡ് ബാഗിന് ഏഴു കിലോഗ്രാമിലധികം ഭാരം പാടില്ല എന്നാണ് മറ്റുപല വിമാനക്കമ്പനികളുടെയും നിർദേശം.
വിമാനയാത്രികര്‍ക്കു കൂടെ കരുതാവുന്ന ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്) നേരത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. മേയ് രണ്ടു മുതലാണ് വിമാനയാത്രികര്‍ക്ക് ഒരു ക്യാബിൻ ബാഗോ അല്ലെങ്കില്‍ ഹാന്‍ഡ്ബാഗോ മാത്രമേ കൂടെ കൊണ്ടുപോവാന്‍ സാധിക്കുകയുള്ളു എന്ന നിയന്ത്രണം നിലവിൽ വരുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ എളുപ്പത്തിലാക്കുകയും തിരക്കു കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ നടപടി. യാത്രികര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും ഇത് സമയലാഭം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു ഹാന്‍ഡ്ബാഗ്- പുതിയ നിയമം അനുസരിച്ച് യാത്രികര്‍ക്ക് ഒരു ഹാന്‍ഡ് ബാഗോ കാബിന്‍ ബാഗോ മാത്രമേ കൂടെ കരുതാനാവൂ. ഇക്കോണമി/പ്രീമിയം ഇക്കോണമി ക്ലാസില്‍ ഇതിന്റെ ഭാരം ഏഴു കിലോഗ്രാമില്‍ കൂടാനും പാടില്ല. ബിസിനസ്/ഫസ്റ്റ് ക്ലാസില്‍ ഈ ഭാര പരിധി 10 കിലോഗ്രാമാണ്. ബാക്കിയെല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടി വരും.
ഹാന്‍ഡ് ബാഗിന്റെ വലിപ്പം- എത്ര വലിപ്പമുള്ള ഹാന്‍ഡ് ബാഗ് കൂടെ കരുതാമെന്ന കാര്യത്തിലും കൃത്യമായ നിര്‍ദേശമുണ്ട്. ഹാന്‍ഡ് ബാഗിന് പരമാവധി ഉയരം 55 സെന്റിമീറ്ററും നീളം 40 സെന്റിമീറ്ററും വീതി 20 സെന്റിമീറ്ററും മാത്രമേ പാടുള്ളൂ. സുരക്ഷാ പരിശോധന എളുപ്പത്തിലാക്കാനാണ് ഹാന്‍ഡ് ബാഗിന്റെ വലിപ്പത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.
അധിക ബാഗിന് അധികപണം- യാത്രികര്‍ കൂടെ കരുതുന്ന ഹാന്‍ഡ് ബാഗിന്റെ വലിപ്പമോ ഭാരമോ നേരത്തെ പറഞ്ഞതില്‍ നിന്നും അധികമാണെങ്കില്‍ അധികം ബാഗേജ് ചാര്‍ജും യാത്രികര്‍ നല്‍കേണ്ടി വരും. ഇളവ് 2024 മേയ് രണ്ടിനു മുമ്പ് ടിക്കറ്റ് എടുത്ത യാത്രികര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാവില്ല. അതുകൊണ്ട് ഇവര്‍ക്ക് തദ്ദേശീയ യാത്രകളില്‍ എട്ടു കിലോഗ്രാമും പ്രീമിയം ഇക്കോണമിയില്‍ 10 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 12 കിലോഗ്രാമും ഭാരമുള്ള സാധനങ്ങള്‍ കൂടെ കൂട്ടാം.