മാനസീകാരോഗ്യത്തിനും നടത്തം ശീലമാക്കണം; മിഷേൽ ഒബാമ പറയുന്നു
Mail This Article
വനിതകളുടെ ആരോഗ്യകാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും നിരന്തരം അതിനായി പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മിഷേൽ ഒബാമ, യുഎസിലെ ദേശീയ നടത്ത ദിനത്തോടനുബന്ധിച്ച് മിഷേൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരോഗ്യത്തിനു വേണ്ടി എല്ലാവരും നടത്തം ശീലമാാക്കണമെന്നാണ് മിഷേലിന്റെ പക്ഷം.
‘ദിവസത്തിൽ അൽപസമയമെങ്കിലും നടത്തത്തിനായി മാറ്റിവയ്ക്കാൻ നിങ്ങൾക്ക് സമയം ലഭിക്കട്ടെ എന്നാണ് ഞാൻ കരുതുന്നത്. എപ്പോഴും സമയം കണ്ടെത്തുന്നത് എളുപ്പമാകില്ല. പക്ഷേ, കുറച്ചു ദൂരം നടക്കുന്തന്. മാനസീകമായും ശാരീരികമായും വളരെ നല്ലതാണ്.’– മിഷേൽ പറയുന്നു. നടക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് മിഷേൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും നടക്കുന്നത് പ്രമേഹത്തിനും മാനസികാരോഗ്യത്തിനും നല്ലതാണ്. നടത്തം ഹൃദയാരോഗ്യം വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
English Summary: Michelle Obama About Fitness