ADVERTISEMENT

ദേവിമഹാഗൗരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാമത്തെ രാത്രി.  എക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൗരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്. മഹാഗൗരി ദേവിയെ കൗശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.

കാലത്തെ നിലയ്ക്ക് നിർത്താൻ കെൽപ്പുള്ള  കാലകേയനെ വധിക്കാൻ  നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മശക്തികൂടും. മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനുശേഷമാണ് യുദ്ധത്തിനായി തിരിച്ചത്. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധപുസ്തകപൂജയായി മാറുന്നത്.

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർഥം .അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ സുചി-

മഹാഗൗരി ശുഭം ദദ്യാൻ മഹാദേവ പ്രമോദദാ

വെളുത്തകാളപ്പുറത്തേറിയവളും വെളുത്ത പട്ട് വസ്ത്രം ധരിച്ചവളും ,ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാ ഗൗരി ശുഭത്തെ തരുമാറാകട്ടെ എന്നു ധ്യാനശ്ലോകം.

വെള്ളി ആഭരണങ്ങൾ  ധരിച്ചിരിക്കുന്നവളും വെളുത്ത പൂമാലകൾ അണിഞ്ഞവളും തൻറ നാല് കൈകളിൽ അഭയമുദ്ര, ത്രിശൂലം, വരമുദ്ര,ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമാണ് മഹാഗൗരി .

സോമ ചക്ര സ്ഥിതയായമഹാഗൗരിയുടെ സ്തുതിയും മന്ത്രവും : 

ഓം നമോ ഭഗവതിമഹാഗൗരി... വൃഷാരൂഢേ ശ്രീം ഹ്രീം ക്ലീം ഹും ഫട് സ്വാഹാ 

ധ്യാനം 

വന്ദേവഞ്ചിതാ കാമാര്‍ഥംചന്ദ്രാർദ്ധാകൃതശേഖരാം ।

സിംഹാരൂഢാം ചതുര്‍ഭുജാം മഹാഗൌരീം യശസ്വീനീം 

പുര്‍ണേന്ദുനിഭാം ഗൌരീം സോമവക്രസ്ഥിആതാം അഷ്ടമദുര്‍ഗാം ത്രിനേത്രാം 

വരാഭീതികരാം ത്രിശൂലഡമരൂധരാം മഹാഗൌരീം ഭജേഽഹം 

പടാംബരപരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം 

മഞ്ജീരഹാര കേയൂര കിങ്കിണീരത്നകുണ്ഡലമണ്ഡിതാം 

പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം ത്രൈലോക്യമോഹനീം 

കമനീയാം ലാവണ്യാം മൃണാലാം ചന്ദനഗന്ധലിപ്താം 

സ്തോത്രം

സര്‍വസങ്കടഹന്ത്രീ ത്വം ധനൈശ്വര്യപ്രദായനീ 

ജ്ഞാനദാ ചതുര്‍വേദമയീ മഹാഗൌരീം പ്രണമാമ്യഹം 

സുഖശാന്തിദാത്രീം, ധനധാന്യപ്രദായനീം 

ഡമരൂവാദനപ്രിയാം മഹാഗൌരീം  പ്രണമാമ്യഹം 

ത്രൈലോക്യമങ്ഗലാ ത്വം ഹി താപത്രയവിനാശിനീം  പ്രണമാമ്യഹം 

വരദാ ചൈതന്യമയീ മഹാഗൌരീം  പ്രണമാമ്യഹം 

രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി . രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ  മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.

മഹാഗൗരീ  ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു മാ  മഹാഗൗരീ  രൂപേണ സംസ്ഥിതാ  

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന, ചങ്ങനാശേരി 

Ph: 9656377700

English Summary:

Maa Mahagauri and Maha Ashtami

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com