വയലാറിലും വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും അഭിവാദ്യമർപ്പിച്ച് സി.എ.അരുൺകുമാർ

Mail This Article
ആലപ്പുഴ∙ എൽഡിഎഫ് മാവേലിക്കര ലോക്സഭ മണ്ഡലം സ്ഥാനാർഥി സി.എ.അരുൺകുമാർ വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിയ സ്ഥാനാർഥിയെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. തുടർന്ന് മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.മന്ത്രി പി.പ്രസാദ്, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, എൽഡിഎഫ് നേതാക്കളായ എൻ.എസ്.ശിവപ്രസാദ്, എ.പി.പ്രകാശൻ, എം.സി.സിദ്ധാർഥൻ, കെ.ബി.ബിമൽ റോയി എന്നിവർ പ്രസംഗിച്ചു.
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, എച്ച്.സലാം എംഎൽഎ, എൽഡിഎഫ് നേതാക്കളായ ജി.കൃഷ്ണപ്രസാദ്, വി.മോഹൻദാസ്, അജയ് സുധീന്ദ്രൻ, ആർ.സുരേഷ്, പി.കെ.സദാശിവൻ പിള്ള, ആർ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.