ADVERTISEMENT

ആലുവ∙ പൈപ്പ് ലൈൻ റോഡിൽ കോൺക്രീറ്റ് കട്ട വിരിച്ചപ്പോൾ ആലുവ, കളമശേരി നഗരസഭകളുടെ മധ്യത്തിലുള്ള ചൂർണിക്കര പഞ്ചായത്തിന് അവഗണന. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ മുതൽ നിർമല സ്കൂൾ വരെയുള്ള ഭാഗം അടുത്തിടെ കട്ട വിരിച്ചിരുന്നു. അൻവർ സാദത്ത് എംഎൽഎയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇതിനു തുക അനുവദിച്ചത്. ചൂർണിക്കര പഞ്ചായത്തിലെ എസ്എൻ പുരം, മാരിയിൽ റോഡ് ജംക്‌ഷൻ, കുന്നത്തേരി കവല തുടങ്ങി 3 കിലോമീറ്റർ ദൂരം തകർന്നു കിടക്കുകയാണ്. 

ഇവിടെ കട്ട വിരിക്കാൻ എംഎൽഎ ഇക്കൊല്ലം 99 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, കട്ട വിരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നു പറഞ്ഞു പണി നടത്തിയിട്ടില്ല. ഇതിനപ്പുറം കളമശേരി നഗരസഭയിൽ പെട്ട വിടാക്കുഴ വരെയുള്ള ഭാഗത്തു നേരത്തെ കട്ട വിരിച്ചിരുന്നു. ആലുവ ജല ശുദ്ധീകരണശാലയിൽ നിന്നു കൊച്ചിയിലേക്കു ശുദ്ധജലം കൊണ്ടുപോകുന്ന റോഡാണിത്. ഗതാഗതക്കുരുക്കിൽ പെടാതെ എറണാകുളം ഗവ. മെഡിക്കൽ കോളജ്, പാലാരിവട്ടം, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കു പോകാൻ ഒട്ടേറെപ്പേർ പൈപ്പ് ലൈൻ റോഡാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com