വീരജവാൻമാർക്ക് ലഡാക്കിൽ ആദരമേകി പൊലീസ് സംഘം
Mail This Article
×
ന്യൂഡൽഹി∙ 1959ൽ ലഡാക്കിൽ വീരമൃത്യു വരിച്ച സിആർപിഎഫ് അംഗങ്ങൾക്ക് റെയിൽവേ പ്രൊട്ടക‍്ഷൻ ഫോഴ്സ് (ആർപിഎഫ്) ഡയറക്ടർ ജനറൽ മനോജ് യാദവയുടെ നേതൃത്വത്തിലുള്ള 28 അംഗ പൊലീസ് സംഘം ആദരമർപ്പിച്ചു. എസ്പി മെറിൻ ജോസഫും സംഘത്തിലുണ്ടായിരുന്നു.
1960 മുതൽ സംസ്ഥാന–കേന്ദ്ര പൊലീസ് സേനകളിലെ മുപ്പതോളം അംഗങ്ങൾ അടങ്ങുന്ന സംഘം എല്ലാ വർഷവും ലഡാക്കിലെ ഹോട്ട് സ്പ്രിങ്സിലെത്തി ആദരമർപ്പിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 15,400 അടി ഉയരത്തിലാണ് ഈ സ്ഥലം. 1959 ഒക്ടോബർ 21ന് ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിലാണ് 10 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചത്.
English Summary:
Continuing a tradition that began in 1960, a team of 28 police personnel led by RPF Director General Manoj Yadav embarked on a pilgrimage to Hot Springs in Ladakh. The team, which included SP Marine Joseph, paid their respects to the 10 CRPF jawans who made the ultimate sacrifice during a clash with the Chinese army on October 21, 1959.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.