സഹ. ബാങ്കുകൾക്കുള്ള സബ്സിഡി കുടിശിക നൽകണം: അസോസിയേഷൻ ജില്ലാ സമ്മേളനം

Mail This Article
മുട്ടിൽ ∙ കാർഷിക വായ്പ നൽകിയതിന്റെ ഭാഗമായി പ്രാഥമിക സഹകരണ ബാങ്കുകൾക്ക് സബ്സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ള കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ പ്രസ്ഥാനം തകർക്കാനുള്ള നീക്കം ചെറുക്കുക, സഹകരണ മേഖലയുടെ വിശ്വാസ്യതയും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുക, സാധ്യമായ വൈവിധ്യവൽക്കരണത്തിലൂടെ ബാങ്ക് പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. സുഗതൻ, വെങ്കിടസുബ്രഹ്മണ്യൻ, ഇ.കെ. ബിജുജൻ, കെ.എൻ. ഗോപിനാഥൻ, വി.വി. രാജൻ, ജില്ലാ സെക്രട്ടറി പി. സുരേഷ്, സംസ്ഥാന സെക്രട്ടറി പി.പി. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബി. സുരേഷ്ബാബു (പ്രസി), കെ.ടി. കുഞ്ഞബ്ദുല്ല (വൈ. പ്രസി), പി. സുരേഷ് (സെക്ര), വി.വി. രാജൻ (ജോ.സെക്ര), കെ.എൻ. ഗോപിനാഥൻ (ട്രഷ).