പാർക്കിങ്ങിൽ പൊറുതിമുട്ടി മുട്ടിൽ ബസ് സ്റ്റാൻഡ്

Mail This Article
മുട്ടിൽ ∙ ബസ് സ്റ്റാൻഡ് നിറഞ്ഞ് സ്വകാര്യ വാഹനങ്ങൾ. മുട്ടിൽ ബസ് സ്റ്റാൻഡിനുള്ളിലാണു സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് വർധിക്കുന്നത്. ബസുകൾക്കു തടസ്സമാകുന്ന തരത്തിൽ വരെ പാർക്കിങ് മാറിയതോടെ യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മുൻപ് ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് ബസുകൾക്കും യാത്രക്കാർക്കും അസൗകര്യമില്ലാത്ത വിധത്തിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഉണ്ടായിരുന്നു.
ഇപ്പോൾ ബസ് സ്റ്റാൻഡിന്റെ എല്ലാ ഭാഗങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിര്‍ത്തിയിടുകയാണ്. കൽപറ്റ–ബത്തേരി റൂട്ടിലെ ബസുകളും മുട്ടിൽ നിന്നാരംഭിക്കുന്ന സർവീസുകളുമായി ഒട്ടേറെ ബസുകൾ സ്റ്റാൻഡിലെത്തുന്നുണ്ട്. കൂടാതെ യാത്രക്കാരും എത്തുന്നതോടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം അനധികൃതമായി സ്റ്റാൻഡിനുള്ളിൽ നിര്‍ത്തിയിടുകയാണ്. മുട്ടിൽ ടൗണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം നിശ്ചയിക്കാത്തതടക്കമുള്ള പ്രശ്നങ്ങളുള്ളതിനാലാണ് ബസ് സ്റ്റാൻഡിനുള്ളിലെ വാഹന പാര്‍ക്കിങ്.