കർഷകദിനം: നാടെങ്ങും കർഷകരെ ആദരിച്ചു

Mail This Article
മുട്ടിൽ ∙ കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാർഷിക സമിതികളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കർഷക ദിനാഘോഷം നടത്തി. കൃഷിഭവൻ, കാർഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണം എല്ലായിടങ്ങളിലും സംഘടിപ്പിച്ചത്. കർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും മുട്ടിൽ സ്മാർട്ട് കൃഷിഭവന്റെ ശിലാസ്ഥാപനവും ടി. സിദ്ദീഖ് എംഎൽഎ നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രസംഗിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 19 കർഷകരെ ആദരിച്ചു.
അമ്പലവയൽ ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്ത്വത്തിൽ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ കർഷകരെ ആദരിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടർ കെ.എം. കോയ, ഗ്ലാഡിസ് സ്കറിയ, എ.എസ്. വിജയ, ജെസി ജോർജ്, ഷീജ ബാബു, വി.വി. രാജൻ, ഹരിദാസൻ തയ്യിൽ, അബ്ദുൽ ഗഫൂർ, എ.എം. ജോയി, കെ.വിജയൻ, ടി.ഡി. മാത്യു, പി. മൊയ്തീൻ, വി.യു. സാബു എന്നിവർ പ്രസംഗിച്ചു. വാസുദേവൻ തോരാട്ട്, ഗോവിന്ദൻ പള്ളവയൽ, ചെറിയാൻ ഐസക്ക് മണക്കുന്നേൽ, സാബു വയലരുകിൽ, സുമംഗല നെടുമുള്ളി, അയ്യപ്പൻകാപ്പിൽ, ക്രിസ്റ്റി ജോഷി എന്നി കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീത വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ, കൃഷി ഓഫിസർ ലിഞ്ചു തോമസ് എന്നിവർ പ്രസംഗിച്ചു.
തിരുനെല്ലി ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം ഒ.ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. 9 കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബി.എം വിമല എന്നിവർ പ്രസംഗിച്ചു.
പുൽപള്ളി ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. 20 വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകർക്ക് കാഷ് അവാർഡും ഉപഹാരവും നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പഞ്ചായത്ത് അംഗങ്ങളായ എം.ഡി കരുണാകരൻ, ജോളി നരിതൂക്കിൽ, മണി പാമ്പനാൽ, അനുമോൾ, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, കൃഷി ഓഫിസർ അനു ജോർജ്, മാത്യു മത്തായി എന്നിവർ പ്രസംഗിച്ചു.
എടവക ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അർഹനായ പി.ജെ മാനുവലിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി വിജോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ്, ശിഹാബ് ആയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇന്ദിര പ്രേമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പൊഴുതന ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കർഷകർ, വിദ്യാലങ്ങളിലെ കൃഷി എന്നിങ്ങനെ കാർഷിക അവാർഡുകൾ നേടിയവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.സി. പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സുബൈദ പരീത്, സുധ അനിൽ, ഷാഹിന ഷംസുദീൻ, പഞ്ചായത്ത് മെംബർമാർ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പൊഴുതന കൃഷി ഓഫിസർ അമൽ വിജയ്, അസിസ്റ്റന്റ് കൃഷി ഓഫിസർ പി.എ സിന്ധു എന്നിവർ പ്രസംഗിച്ചു.
കോട്ടത്തറ ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുള്ള മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. എല്ലാ വാർഡുകളിൽ നിന്നുള്ള ഉത്തമ കൃഷി കുടുംബത്തെയും ആദരിച്ചു. പഞ്ചായത്തംഗങ്ങളായ ഹണി ജോസ്, ഇ.കെ വസന്ത, പി.ടി അനുപമ, മെംബർമാരായ സംഗീത് സോമൻ, അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, പി. സുരേഷ്, ബിന്ദു മാധവൻ, ആന്റണി ജോർജ്, പുഷ്പ സുന്ദരൻ, എം.കെ മുരളീദാസൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, കൃഷി ഓഫിസർ ഇ.വി അനഘ, കൃഷി അസിസ്റ്റന്റ് എം.സി. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.
വൈത്തിരി ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം പൂക്കോട് വെറ്ററിനറി സർവകലാശാല ഡയറക്ടർ ഓഫ് ഒൻട്രപ്രനർഷിപ് ഡോ. ടി.എസ് രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ പദ്ധതി വിശദീകരണം നടത്തി. കർഷകരെ ആദരിക്കൽ, കാർഷിക ക്വിസ്, കർഷക ദിനാഘോഷ റാലി, പങ്കെടുത്ത കർഷകരിൽ നിന്നും നറുക്കെടുപ്പിലൂടെ കാർഷികോപകരണങ്ങളുടെ വിതരണം എന്നിവയും നടത്തി. പഞ്ചായത്തംഗങ്ങളായ കെ.കെ. തോമസ്, ഒ. ജിനിഷ, എൻ.ഒ. ദേവസ്യ, കൃഷി ഓഫിസർ കെ.വി. ശാലിനി, കൃഷി അസിസ്റ്റന്റ് കെ.എം. മുംതാസ് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി ∙ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി. നഗരസഭാധ്യക്ഷ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ 10 മികച്ച കർഷകരെ ആദരിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിപിൻ വേണുഗോപാൽ, പാത്തുമ്മ, സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്, അബ്ദുൽ ആസിഫ്, വി.ആർ. പ്രവീജ്, പി.എം. ബെന്നി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. വി.ആർ. അനിൽകുമാർ, കൃഷി ഓഫിസർ കെ.എസ്. ആര്യ, അസിസ്റ്റന്റ് കൃഷി ഓഫിസർ ഷൈജു മാത്യു, ഇ.ജെ. ഷാജി, ഷിബു മടയത്തറ, ഉണ്ണിക്കൃഷ്ണൻ, വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
മീനങ്ങാടി ∙ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. കർഷകരെ ആദരിക്കുകയും ചെയ്തു. ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സിന്ധു ശ്രീധരൻ, ലതാ ശശി, ബീന വിജയൻ, ബേബി വർഗീസ്, പി. വാസുദേവൻ, ലിസി പൗലോസ്, എം.ആർ ശശിധരൻ, പൗലോസ് ഓംബ്രയിൽ, സജി വർഗീസ്, കൃഷി ഓഫിസർ ജ്യോതി സി ജോർജ്, കെ.എസ് ശിവദാസൻ, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സി.കെ യാമിനി വർമ എന്നിവർ പ്രസംഗിച്ചു.
ബത്തേരി ∙ നെന്മേനി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷകദിനാഘോഷ പരിപാടികൾ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സി.എസ്. അജിത് കുമാർ, റ്റിജി ചെറുതോട്ടിൽ, എടയ്ക്കൽ മോഹനൻ, ജയ മുരളി, വി.ടി. ബേബി,. സുജാത ഹരിദാസ്, പ്രസന്ന ശശീന്ദ്രൻ, കെ.വി. ശശി, ദീപ ബാബു, യശോദ ബാലകൃഷ്ണൻ, ജയലളിത വിജയൻ. ഷമീർ മാളിക, ബിജു ഇടയനാൽ, ഗോപാലകൃഷ്ണൻ, കുരുമുളക് സമിതി പ്രസിഡന്റ് കെ.ജി. പ്രദീപ്കുമാർ, ബിന്ദു സുരേഷ്, കൃഷി ഡപ്യുട്ടി ഡയറക്ടർ കെ.യു.കോയ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ. രാമുണ്ണി, കൃഷി ഓഫിസർ അനുപമ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ ജനിതക രക്ഷാ പുരസ്കാരം നേടിയ പ്രസീദ് കുമാർ, സുനിൽകുമാർ, മികച്ച കർഷക മോട്ടിവേഷൻ അവാർഡ് ലഭിച്ച അജി തോമസ് തുടങ്ങിയവരെ ആദരിച്ചു.
പനമരം ∙ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, പാടശേഖര കുരുമുളക് സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ചടങ്ങിൽ മികച്ച കർഷകരെയും കാർഷിക കർമസേനകളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കലായിൽ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, സ്ഥിരം സമിതി അധ്യക്ഷ ഷീമ മാനുവൽ കൃഷി ഓഫിസർ മുഹമ്മദ് അബ്ദുൽ ജാമി, അസിസ്റ്റന്റ് കൃഷി ഓഫിസർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.