ADVERTISEMENT

നമ്മുടെ ചുറ്റും മനുഷ്യര്‍ നേരിടുന്ന പല വിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനും ഇതിനായി പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാനും തത്പരരാണോ നിങ്ങള്‍? ഭാവിയെ രൂപപ്പെടുത്താന്‍ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇതിനെല്ലാം സഹായിക്കുന്ന വിധം കൗതുകം നിറഞ്ഞ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടോ?എങ്കില്‍ തീര്‍ച്ചയായും എന്‍ജിനീയറിങ് മേഖലയില്‍ ശോഭനമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു.

നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങുമൊക്കെ മനുഷ്യന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോകുന്ന ഈ ആധുനിക യുഗത്തില്‍ എന്‍ജിനീയറിങ് മേഖലയിലേക്ക് വരുന്ന ഒരു വിദ്യാര്‍ഥിക്ക് മുന്നിലുള്ളത് നിരവധി അവസരങ്ങളും ഉറപ്പായ കരിയര്‍ വളര്‍ച്ചയുമാണ്. ഇവയെല്ലാം പ്രയോജനപ്പെടുത്തി എന്‍ജിനീയറിങ് പഠനത്തിലൂടെ ജീവിതവിജയം സുനിശ്ചിതമാക്കാന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുകയാണ് ലോകോത്തര വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറിയ ദക്ഷിണേന്ത്യയിലെ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്.  

മികവിന്റെ കേന്ദ്രമായി മുന്‍പന്തിയില്‍ നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് 
എന്‍ജിനീയറിങ്, സാങ്കേതിക പഠനത്തെ കുറിച്ച് ചിന്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കാവുന്ന ആഗോള മികവുള്ള പഠനകേന്ദ്രമാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്.  വ്യത്യസ്ത വിഷയങ്ങളില്‍ നൂതന കോഴ്‌സുകള്‍ നല്‍കുന്ന താഴെ പറയുന്ന സ്ഥാപനങ്ങള്‍ നെഹ്‌റു ഗ്രൂപ്പിന് കീഴിലുണ്ട്.

∙ നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയിറിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍
∙ നെഹ്‌റു കോളജ് ഓഫ് ഫാര്‍മസി
∙ ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി
∙ നെഹ്‌റു അക്കാദമിക ഓഫ് ലോ
∙ നെഹ്‌റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍
∙ ജവഹര്‍ലാല്‍  ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
∙ പികെ ദാസ് കോളജ് ഓഫ് നഴ്‌സിങ്
∙ പികെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
∙ പികെ ദാസ് ലിബറല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
∙ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി
∙ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
∙ നെഹ്‌റു കോളജ് ഓഫ് എയറോനോട്ടിക്‌സ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്
∙ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്
∙ നെഹ്‌റു സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍
∙ നെഹ്‌റു  കോളജ് ഓഫ് മാനേജ്‌മെന്റ്
∙ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്
∙ നെഹ്‌റു കിഡ്‌സ് അക്കാദമി
∙ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌കൂള്‍
∙ നെഹ്‌റു  ഇന്‍സ്റ്റിറ്റ്യൂട്ട്    ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസ്‌ 
∙ നെഹ്‌റു കോളജ്‌ ഓഫ്‌ നഴ്‌സിങ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌  ഇന്‍സ്റ്റിറ്റ്യൂട്ട് 
∙ നെഹ്‌റു കോളജ്‌ ഓഫ്‌ ഫിസിയോതെറാപ്പി
∙ നെഹ്‌റു  ഇന്‍സ്റ്റിറ്റ്യൂട്ട്   ഓഫ്‌ ഡിസൈന്‍ 

ഇതില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശ പദവി ലഭിച്ചിട്ടുണ്ട്.പത്ത് വര്‍ഷത്തേക്കാണ് ഈ അംഗീകാരം.ഇക്കൂട്ടത്തില്‍ തൃശൂര്‍ തിരുവില്വാമല പാമ്പാടിയിലുള്ള  നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയിറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും(എന്‍സിഇആര്‍സി) പാലക്കാട് ലക്കിടിയിലെ   ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയും(ജെസിഇടി) ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിലൂടെ ഇതിനകം അക്കാദമിക ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച സാങ്കേതിക സ്ഥാപനങ്ങളാണ്. ഈ കോളജുകളിലെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓരോ പഠനശാഖകളും ആധുനിക കാലത്തിന് ഇണങ്ങുന്ന തരത്തിലുള്ള വ്യത്യസ്ത അവസരങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.                  

പഠനമികവിനുള്ള അംഗീകാരമായി അക്രഡിറ്റേഷനുകള്‍
വിദ്യാഭ്യാസ മേഖലയിലെ മികവിന്‍റെ മുദ്രയെന്ന് അറിയപ്പെടുന്ന നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്)  എ ഗ്രേഡ് അക്രഡിറ്റേഷന്‍ എന്‍സിഇആര്‍സിക്കും എ പ്ലസ് ഗ്രേഡ് അക്രഡിറ്റേഷന്‍ ജെസിഇടിക്കും ലഭിച്ചിട്ടുണ്ട്. നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ മെക്കട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും, ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ എയറോനോട്ടിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് കോഴ്സുകള്‍ക്കും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍റെയും(എന്‍ബിഎ) അംഗീകാരവുമുണ്ട്. പഠനത്തില്‍ ഏറ്റവും മികച്ചത് മാത്രം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഈ അക്കാദമിക അംഗീകാരങ്ങള്‍ വ്യക്തമായ ദിശാസൂചി നല്‍കുന്നു.

എന്തുകൊണ്ട് എന്‍സിഇആര്‍സിയും ജെസിഇടിയും തിരഞ്ഞെടുക്കണം? 
വിദേശ സര്‍വകലാശാലകളിലെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നാട്ടില്‍ തന്നെ ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങളാണ് നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയും. രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറി, മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡ് എന്നിങ്ങനെ എന്‍സിഇആര്‍സിയെയും ജെസിഇടിയെയും ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുമായി അഫീലിയേറ്റ് ചെയ്യപ്പെട്ട അംഗീകൃത ഡിഗ്രികളാണ് ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇന്ത്യ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ ഈ കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്-ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ സെന്റര്‍(എന്‍ജിഐ-ടിബിഐ) വളരുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു.

സ്വയംഭരണ പദവി നല്‍കുന്ന സ്വാതന്ത്ര്യം
വ്യാവസായിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതി പുതുക്കാനും ക്രമീകരിക്കാനും സ്വയംഭരണ പദവി ഈ കോളജുകളെ സഹായിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഇത് വഴി സാധിക്കും. മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്‍ഡസ്ട്രി ഓറിയന്റഡ് കോഴ്‌സുകളില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും നാലാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓണേഴ്‌സ് ബിരുദവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്.

കോളജുകള്‍ക്ക് സ്വയംഭരണ പദവിയുള്ളതിനാല്‍ പരീക്ഷകള്‍ സ്വന്തം നിലയ്ക്ക് നടത്താനും ചോദ്യപേപ്പറുകള്‍ തയ്യാറാക്കാനും മൂല്യനിര്‍ണ്ണയം അതിവേഗം നടത്തി ഫലം പ്രസിദ്ധീകരിക്കാനും രണ്ട് സാങ്കേതിക സ്ഥാപനങ്ങള്‍ക്കും സാധിക്കും. പരീക്ഷ ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ മേക്ക് അപ്പ്, സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ നഷ്ടം ഉണ്ടാകുന്നില്ല. 100 ശതമാനം വിജയശതമാനം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് വരുത്താന്‍ ഇത് എന്‍സിഇആര്‍സിയെയും ജെസിഇടിയെയും സഹായിക്കുന്നു.

ആഗോള തൊഴില്‍, വിദ്യാഭ്യാസ സാധ്യതകള്‍ക്കായി വിദ്യാര്‍ഥികളെ ഒരുക്കിയെടുക്കുന്നതിനുള്ള വിദേശ ഭാഷാപഠനം, ഏഴും എട്ടും സെമസ്റ്ററുകളിലെ ഇന്റേണ്‍ഷിപ്പ്, ഐഐടി, ഐഐഎം പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ആഡ് ഓണ്‍ കോഴ്‌സുകള്‍, സജീവമായ എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവയും ഈ കോളജുകളുടെ പ്രത്യേകതകളാണ്.  

താഴെ പറയുന്ന എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌, ടെക്‌നിക്കല്‍ കോഴ്‌സുകളാണ്‌ എന്‍സിഇആര്‍സിയും ജെസിഇടിയും വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാക്കുന്നത്‌

nehru-college-of-engineering-research-centre-image-two

ബിടെക് കോഴ്‌സുകള്‍
∙ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് (എന്‍ബിഎ അക്രഡിറ്റഡ്‌ )
∙ മെക്കട്രോണിക്സ് എന്‍ജിനീയറിങ് (എന്‍ബിഎ അക്രഡിറ്റഡ്‌ )
∙ കംപ്യൂട്ടര്‍ സയന്‍സ് &  എന്‍ജിനീയറിങ് (എന്‍ബിഎ അക്രഡിറ്റഡ്‌ )
∙ സിവില്‍ എന്‍ജിനീയറിങ്  (എന്‍ബിഎ അക്രഡിറ്റഡ്‌ )
∙ മെക്കാനിക്കല്‍ എന്‍ജിനീയറിങ്
∙ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്
∙ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്
∙ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്
∙ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്)
∙ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്( ഡേറ്റ സയന്‍സ്)
∙ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് (സൈബര്‍ സെക്യൂരിറ്റി)

എംടെക് കോഴ്‌സുകള്‍
∙ കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്
∙ സൈബര്‍ സെക്യൂരിറ്റി
∙ എനര്‍ജി സിസ്റ്റംസ്
∙ വിഎല്‍എസ്‌ഐ ഡിസൈന്‍
∙ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്
∙ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് സിഗ്നല്‍ പ്രോസസിങ്

nehru-school-of-management-mba

എംബിഎ
∙ മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ (ഫിനാന്‍സ്- മാര്‍ക്കറ്റിങ്- ഹ്യൂമന്‍ റിസോഴ്‌സസ്- സിസ്റ്റംസ്- ഓപ്പറേഷന്‍)

എംസിഎ
∙ മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍( ഫിനാന്‍സ്- മാര്‍ക്കറ്റിങ്- ഹ്യൂമന്‍ റിസോഴ്‌സസ്- സിസ്റ്റംസ്- ഓപ്പറേഷന്‍)

പ്ലേസ്‌മെന്റ് ഉറപ്പാക്കാന്‍ നെഹ്‌റു കോര്‍പ്പറേറ്റ് പ്ലേസ്‌മെന്റ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ്
പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ശമ്പളത്തോടെ ആഗോള തലത്തിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിന് നെഹ്‌റു കോര്‍പ്പറേറ്റ് പ്ലേസ്‌മെന്റ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സ് (എന്‍സിപി & ഐആര്‍) എന്ന പേരില്‍ സമര്‍പ്പിത സെല്ലും നെഹ്‌റു ഗ്രൂപ്പിന്റെ കേരളത്തിലെ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലേസ്‌മെന്റുകള്‍ നടക്കുന്ന കോളജുകളുടെ മുന്‍നിരയിലാണ് നെഹ്‌റു കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും ജവഹര്‍ലാല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയും. നാളിതു വരെ മാറ്റമില്ലാതെ തുടരുന്ന ഈ പ്ലേസ്‌മെന്റ് പ്രകടനത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്‍സിപി & ഐആര്‍ ആണ്. 12 ലക്ഷം രൂപ വരെയൊക്കെ പ്രതിവര്‍ഷ ശമ്പള പാക്കേജില്‍ പ്രമുഖ കമ്പനികളില്‍ പ്ലേസ്‌മെന്റ് നേടാന്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്.

nehru-college-of-engineering-research-centre-image-three

ഗവേഷണത്തിനും ഊന്നല്‍ 
ആധുനിക കാലത്ത് എന്‍ജിനീയറിങ്ങിന്‍റെ സമസ്ത മേഖലകളും ഗവേഷണത്തില്‍ അധിഷ്ഠിതമാണ്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടിരിക്കുന്ന നൂതനാശയങ്ങളുടെ ഈ പുതുലോകത്ത് ഗവേഷണത്തെ മാറ്റി നിര്‍ത്താനാകില്ല. നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഗവേഷണ കേന്ദ്ര പദവികള്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും ഏറെ മുന്നോട്ട് നയിക്കുന്നതാണ്. ഗവേഷണത്തില്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠനാന്തരീക്ഷമാണ് ഇവിടെയുള്ളത്.  ഗവേഷണങ്ങള്‍, പേറ്റന്റുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് പരമാവധി പ്രോത്സാഹനം നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉറപ്പാക്കുന്നു.

ലോകം പുതു ഉയരങ്ങള്‍ താണ്ടി വളരാന്‍ വെമ്പുന്ന വരും വര്‍ഷങ്ങളില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മെക്കട്രോണിക്‌സ്‌, സിവില്‍ , ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, അഗ്രികള്‍ച്ചര്‍, കംപ്യൂട്ടര്‍ സയന്‍സ് പോലുള്ള കോര്‍ വിഷയങ്ങള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ ജോലി സാധ്യത ഉറപ്പാണ്‌. ഇലക്ട്രോണിക്‌ വാഹന രൂപകല്‍പന, നിര്‍മ്മാണ മേഖല, റോബോട്ടിക്‌ വ്യവസായം, ഓട്ടോമേറ്റീവ് വ്യവസായം, കാര്‍ഷിക യന്ത്രരൂപകല്‍പന, എയറോനോട്ടിക്കല്‍ മേഖല, ഡേറ്റ സയന്‍സ്‌, മെഷീന്‍ ലേണിങ്, നിര്‍മ്മിത ബുദ്ധി  പോലുള്ള നൂതന മേഖലകളില്‍ വിദഗ്‌ധരുടെ സേവനം ആവശ്യമായി വരും.

പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചും നിലവിലുള്ള സംവിധാനങ്ങളെ വികസിപ്പിച്ചും സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാരങ്ങള്‍ കണ്ടെത്തിയും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിജ്ഞാനത്തിന്റെ അതിരുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കേ അതിന് ചുക്കാന്‍ പിടിക്കാന്‍ അറിവും പരിശീലനവും ലഭിച്ച മികച്ച എന്‍ജിനീയര്‍മാര്‍ ഉണ്ടായേ മതിയാകൂ.  സുസ്ഥിര അടിസ്ഥാന സൗകര്യത്തിന്‍റെ വളര്‍ച്ചയ്ക്കും സാങ്കേതിക മുന്നേറ്റത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും പാരിസ്ഥിതിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിലും വിവിധ മേഖലകളിലെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിലും നിരധി സംഭാവനങ്ങള്‍ നല്‍കാന്‍ മിടുക്കരായ എന്‍ജിനീയര്‍മാര്‍ക്ക് സാധിക്കും. മാറി വരുന്ന ലോകത്തെ ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുന്നു എന്നതാണ്‌ നെഹ്‌റു ഗ്രൂപ്പ്‌ കോളജുകളുടെ പ്രത്യേകത.
അഡ്‌മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കാം  : https://ncerc.ac.in/ , https://jawaharlalcolleges.com/ 
ഫോൺ : 9605771555, 9656000005 

English Summary:

Why Nehru Group of Institutions is Ideal for Aspiring Engineers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com