Activate your premium subscription today
ഒരു പരിസ്ഥിതി ദിനം കൂടെ കടന്നു പോയിരിക്കുന്നു. കേവലം ഒരു മരം നടീലിൽ ഒതുങ്ങാതെ കുട്ടികളെ എങ്ങനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കാം എന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ വീടിനു പുറത്തു ചെലവഴിക്കുന്ന സമയം വളരെയധികം കുറഞ്ഞിരിക്കുന്നു. ടിവിയും കംപ്യൂട്ടറും ഇന്റർനെറ്റും ടാബും
മനാമ∙ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.ലോകത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാമ്പസ് ഗാർഡനിൽ ഐഎസ്ബി ബൊട്ടാണിക്കൽ പാച്ചിന്റെ ഉദ്ഘാടനം സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി നിർവഹിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ,
അബുദാബി∙ ചെടികൾ നട്ടും പൊതുസ്ഥലങ്ങൾ ശുദ്ധീകരിച്ചും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിച്ചും യുഎഇ ലോക പരിസ്ഥിതി ദിനം ആചരിച്ചു......
കാസർകോട് ∙ പരിസ്ഥിതി ദിനത്തിൽ കലക്ടറേറ്റ് പരിസരത്ത് ഔഷധച്ചെടികൾ നട്ടു പിടിപ്പിച്ചു. കലക്ടർ കെ.ഇമ്പശേഖർ ഔഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. മേൽപറമ്പിലെ ആശ്വാസം വൈദ്യരാണ് ഔഷധ ചെടികൾ നൽകിയത്. ഡപ്യൂട്ടി കലക്ടർ (എൽഎ) ദിനേശ് കുമാർ, ഡപ്യൂട്ടി കലക്ടർ (ആർ.ആർ) സിറോഷ് പി.ജോൺ, ഹുസൂർ ശിരസ്തദാർ ആർ.രാജേഷ് എന്നിവർ
തിരുവനന്തപുരം∙ പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശത്തിനൊപ്പം പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താൻ ലുലു മാളിൽ 80 അടിയുടെ ഭീമൻ ക്യാൻവാസ് ഒരുങ്ങി. ‘ഹാർമണി ഇൻ ഹ്യൂസ്’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല വേദിയിൽ കേരള ചിത്രകലാ പരിഷത്തിൽ നിന്നടക്കം നാൽപതോളം കലാകാരന്മാർ പങ്കെടുത്തു.
തിരുവനന്തപുരം ∙ പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വിവരണ ബോധവൽക്കരണ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു
വെള്ളരിക്കുണ്ട് ∙ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത്, സ്കൂളുകൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടന്നു. മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ബളാൽ പഞ്ചായത്തിൽ ഹരിതസഭ നടത്തി. ഗ്രന്ഥശാല വായനശാല, യുവജന സംഘടന ശാസ്ത്ര
തൃശൂര്‍∙ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലിഷ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയോട് ചേർന്ന് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്ലസ് ടു വിദ്യാർഥിയായ അഭിനവ് സാം പുലിക്കോട്ടിൽ സംസാരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു പ്രിൻസിപ്പൽ ഫാ.
ഇത്തവണത്തെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രധാന ക്യാംപെയ്ൻ പ്ലാസ്റ്റിക്കിനെതിരെയാണ്. ലോകമെങ്ങും കരയിലും കടലിലും കുന്നുകൂടുകയാണ് പ്ലാസ്റ്റിക്. ലോകത്ത് പരിസ്ഥിതിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെടുത്താൽ അതിൽ പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യങ്ങൾക്ക് ഉയർന്ന സ്ഥാനമുണ്ടാകും. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ
നിങ്ങളുടെ നിക്ഷേപങ്ങള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. നിക്ഷേപങ്ങള്‍ എങ്ങനെ പരിസ്ഥിതി സൗഹൃദമാകുമെന്ന മറുചോദ്യമായിരിക്കും മനസില്‍ വരുക. പരിസ്ഥിതി സംരംക്ഷണത്തിന് സഹായിക്കുന്ന അല്ലെങ്കില്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത കമ്പനികളിലെ
‘മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ എന്ന ആശയം മുൻനിർത്തി 2017 ൽ ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം. റോഡുകളിലും വീട്ടുപരിസരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന രീതി ഹരിത കേരളത്തിന്റെ വരവോടെ ഇല്ലാതെയായി. ഇന്ന് ഫ്ലാറ്റുകൾ ഉൾപ്പെടെ കേരളത്തിലെ 86 ലക്ഷം വീടുകളിലെ മാലിന്യങ്ങൾ
നിങ്ങൾ പുറത്തേക്കു വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് സഞ്ചി. അതു കാലക്രമേണ മണ്ണില്‍ പുതഞ്ഞു പോയി വർഷങ്ങൾ കഴിഞ്ഞ് മണ്ണു കുഴിച്ചു നോക്കിയാലും ആ സഞ്ചി യാതൊരു കുഴപ്പവും പറ്റാതെ അവിടെ കിടപ്പുണ്ടാകും. ഇതെന്താണ് വിഘടിച്ചു മണ്ണോടു ചേരാത്തത്? അതാണ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകത. ചില പ്ലാസ്റ്റിക്
ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞ് ഒരൽപം മുലപ്പാലിനായി നാവുനീട്ടുമ്പോൾ അവരുടെ പിഞ്ചിളം ചുണ്ടിൽ പുരളുന്നത് വിഷം. 2022 ഒക്ടോബറിലാണ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആ പഠനറിപ്പോർട്ട് പുറത്തെത്തിയത്. മുലപ്പാലിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് ഇറ്റലിയിലെ റോമിലെ ഗവേഷകർ. ഭൂമിയിലേക്കു പിറന്നുവീഴുമ്പോൾത്തന്നെ കുട്ടികളുടെ ശരീരത്തെ വിഷലിപ്തമാക്കുകയാണ് പ്ലാസ്റ്റിക്. ആരാണ് ഇതിനുത്തരവാദി? ഒരൊറ്റ ഉത്തരമേയുള്ളൂ– നാം മനുഷ്യർതന്നെ. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ’ എന്ന വരികൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ അച്ചട്ടാണ്. ലോകത്ത് 35 കോടിയിലേറെ ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. 1950 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, ആകെ ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കിൽ റീസൈക്കിൾ ചെയ്യപ്പെട്ടത് 10 ശതമാനത്തിൽ താഴെ മാത്രം.
ഓരോ വർഷവും രാജ്യാന്തര പരിസ്ഥിതി ദിനാഘോഷത്തിന് മുഖ്യ ആതിഥേയത്വം വഹിക്കാൻ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഒരു രാജ്യത്തെ തിരഞ്ഞെടുക്കും. 2022ൽ അത് സ്വീഡനായിരുന്നു. ഇത്തവണ, ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റും (Republic of Côte d'Ivoire). പ്ലാസ്റ്റിക്കിനെതിരെ പോരാടാം എന്നതാണ് ഇത്തവണത്തെ
6 ജി മൊബൈൽ ഫോണുകൾ എത്തുമ്പോൾ അതിൽ നമ്മുടെ കൈതയും കരിമ്പിൻ ചണ്ടിയുമൊക്കെ കാണുമോ ? കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നടക്കുന്ന പരീക്ഷണം ഈ വഴിക്കു നീങ്ങുന്നു. 6 ജി നെറ്റ്വർക്കുകളിൽ റേഡിയേഷൻ പൂർണമായും ആഗിരണം ചെയ്യാൻ
ഇന്ന് പരിസ്ഥിതി ദിനം. രാജ്യാന്തര തലത്തിൽ ഇക്കൊല്ലത്തെ പ്രമേയം പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക (Beat Plastic Pollution) എന്നതാണ്. വർഷം തോറും 40 കോടി ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നു. ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ പുനരുപയോഗിക്കാൻ സാധിക്കുന്നുള്ളൂ! ഇന്നു പഠിപ്പുര ചർച്ച ചെയ്യുന്നത്
പരിസ്ഥിതി ദിനാചരണം തുടങ്ങിയിട്ട് ഇന്നേക്ക് 50 വർഷം. വൃക്ഷങ്ങളും കാടും കടലും പുഴയും മലയുമെല്ലാം സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങിയ ‘പച്ചില ചാർത്തിലെ പാട്ടുകാരി’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഗായകൻ രാഹുൽ ലക്ഷ്മൺ ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഡോ.സജി.കെ.മാത്യു പാട്ടിനു വരികൾ കുറിച്ചു. ‘പച്ചിലച്ചാർത്തിലെ പാട്ടുകാരി പിച്ചകം പൂക്കുന്ന നിൻ
റോഡു നിർമാണത്തിൽ ഇന്ത്യ ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണിപ്പോൾ. 75 കിലോമീറ്റർ റോഡ് കേവലം 105 മണിക്കൂറും 35 മിനിറ്റുമെടുത്ത് നിർമ്മിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയ റെക്കോർഡ് ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തം. എക്സ്പ്രസ് ഹൈവേകള്‍, ഗ്രീൻ ഫീൽഡ് റോഡുകൾ എന്നിവയുടെ നിർമാണത്തിൽ മിന്നൽ വേഗത കൈവരിച്ച രാജ്യത്ത് ബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച വീതി കുറഞ്ഞ 350 മീറ്റർ റോഡാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പത്തും പതിനാറും വരി റോഡുകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ബംഗാളിലെ ഗ്രാമീണ റോഡിന് ലഭിക്കുന്നത് എന്തുകൊണ്ടാവും. കാരണം ഇങ്ങനെയൊരു റോഡ് ഇന്ത്യയിൽ ആദ്യമാണ്.
മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാവാത്തതുമായ വസ്തുക്കൾ മിക്കതും പ്രകൃതിക്കെതിരാണ്. കീടനാശിനിയായ ഡിഡിടി നമ്മുടെ മുലപ്പാലിൽവരെ കലർന്നു. ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ശോഷിപ്പിച്ചു. പെട്രോൾ കത്തുമ്പോൾ
ചൂട് വല്ലാതെ കൂടാൻ സാധ്യതയുള്ള 5 വർഷങ്ങളാണ് ഇനി വരുന്നതെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ. ലോക ജനസംഖ്യ 950 കോടിയായി ഉയർന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ഉഷ്ണം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ. അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടാവുന്ന പ്രദേശങ്ങളിലുണ്ട് കേരളം.
കുറവിലങ്ങാട് ∙ ഏതാനും വർഷം മുൻപാണ്. പട്ടിത്താനം മുതൽ മൂവാറ്റുപുഴ വരെ എംസി റോഡ് നവീകരണം. വികസനത്തിന്റെ പേരിൽ വെട്ടിമാറ്റിയതു രണ്ടായിരത്തിലധികം മരങ്ങൾ. സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഭാഗമായി വെമ്പള്ളി തെക്കേക്കവല, മോനിപ്പള്ളി ടൗൺ എന്നിവിടങ്ങളിൽ തണൽ വിരിച്ചു നിന്ന മരങ്ങളും കോഴാ ഉൾപ്പെടെ വിവിധ
കിടങ്ങൂർ ∙ മീനച്ചിലാറിന്റെ തീരങ്ങളിൽ മുളത്തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത്. ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളായ മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ,
തലയോലപ്പറമ്പ് ∙ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ അങ്കണവാടികൾ ശുചീകരിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം കുലശേഖരമംഗലം ഈസ്റ്റ് മേഖലയിലെ ചാത്തനാട്ട് 131-ാം നമ്പർ അങ്കണവാടിയിൽ സിപിഎം ഏരിയ സെക്രട്ടറി കെ.ശെൽവരാജ് നിർവഹിച്ചു. ജില്ലാ വൈസ്
കോട്ടയം∙ താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ വികാരി ഫാ.ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ, താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം അബൂ ഷമ്മാസ് മൗലവി, തളി ശ്രീ മഹാദേവക്ഷേത്രം പ്രസിഡന്റ് കെ.ആർ.സതീശൻ എന്നിവർ ചേർന്നു തണൽമരംനട്ടു മതസൗഹാർദത്തിന്റെ സന്ദേശം നൽകി പരിസ്ഥിതി ദിനമാചരിച്ചു.
പൂഞ്ഞാർ ∙ പാതാമ്പുഴയിലെ പാതയോരത്തു കമണ്ഡലുവും റൊളീനിയയും ചേർന്നിരുന്നു. ചിക്രൂമാൻസ് ചീരയും പൊന്നാരി വീരൻ ചീരയും വിശേഷങ്ങൾ പങ്കുവച്ചു. ഓരോ പൊതിയിലും ഓരോ വിത്തുകൾ ഇന്നലെ പാതാമ്പുഴയിലേക്കു വണ്ടികയറി. പരസ്പരം പങ്കുവച്ച് അവർ പലവഴിക്കു പിരിഞ്ഞു. പരിസ്ഥിതി കൂട്ടായ്മയായ പൂഞ്ഞാർ ഭൂമികയുടെ 100ാം വിത്തുകുട്ട
വർക്കല ∙ ശിവഗിരിയിലെ മഹാസമാധി മന്ദിരത്തിനു സമീപം, സദാ പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വളർന്നു പന്തലിച്ച ഈ പ്ലാവിനു പ്രായം 100 പിന്നിട്ടു. ‘മുത്തശ്ശി പ്ലാവെ’ന്നു വിളിക്കാറായിട്ടില്ല. ഇപ്പോഴും യൗവനം. തണലും ഫലവും നൽകി അനേകരെ ആകർഷിക്കുന്നു.
തിരുവനന്തപുരം ∙ ലോക പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ് തുടങ്ങിയവരുടെ ചടങ്ങ് ഇന്നു 10.30ന് ഗവ.മോഡൽ എച്ച്എസ്എസ് അങ്കണത്തിൽ വൃക്ഷ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹരിത സംരംഭ പദ്ധതിക്കും തുടക്കമാകും.
തിരുവനന്തപുരം ∙ ആരോഗ്യ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ആരോഗ്യ
രണ്ടു നൂറ്റാണ്ടിലധികം പ്രായമുണ്ടെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ടൺ കണക്കിന് മാമ്പഴം നൽകി ഒരു മുത്തശ്ശിമാവ്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം എടക്കരയിലെ വള്ളിക്കാപ്പിൽ വീടിനു മുറ്റത്തുള്ള മാവാണ് വളർന്നു പന്തലിച്ചു പ്രായത്തിൽ ഇരട്ട സെഞ്ചുറിയടിച്ച് നിൽക്കുന്നത്. വർഷങ്ങൾക്കു മുൻപ്
2023 ഫെബ്രുവരി എട്ടിനു പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പതിവു വേഷത്തിൽതന്നെയായിരുന്നു. ഫുൾസ്ലീവ് കുർത്തയും അതിനു മുകളിൽ ഒരു ജാക്കറ്റും. നീലനിറത്തിലുള്ള ആ ജാക്കറ്റിന് ഒറ്റനോട്ടത്തിൽ
പുതുപുത്തൻ ഡ്രസ് വേണോ, പുതിയ മൊബൈൽ വേണോ, കളിപ്പാട്ടം വേണോ, ഫർണിച്ചർ വാങ്ങണോ... ഇതെല്ലാം ഒരൊറ്റയിടത്തുനിന്നു ലഭിച്ചാൽ സന്തോഷം. അങ്ങനെയാണല്ലോ നമ്മൾ മാളുകളിലേക്കു പായുന്നത്. ഒന്നും വാങ്ങിയില്ലെങ്കിൽപ്പോലും മാളിൽ ചുമ്മാ ചുറ്റിയടിച്ചു തിരികെ വരാമല്ലോ. ഇനി ചിലപ്പോൾ ചുറ്റിയടിക്കാൻ വേണ്ടി പോയാലും അവിടുത്തെ പുതുപുത്തൻ
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സമഗ്ര ചർച്ചകൾക്ക് വേദിയാകുന്ന കാലാവസ്ഥ ഉച്ചകോടി (കോപ് 28) നവംബർ 30ന് ആരംഭിക്കും. യുഎഇയിൽ നടക്കുന്ന 12 ദിന ഉച്ചകോടിയിൽ ലോകനേതാക്കള്‍, ആഗോള കാലാവസ്ഥാ മാറ്റത്തിനായി പോരാടുന്നവർ, കാലാവസ്ഥാ നിരീക്ഷകർ തുടങ്ങി 70,000 പ്രതിനിധികൾ പങ്കെടുക്കും
രാജ്യാന്തര തലത്തിൽ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങി അരനൂറ്റാണ്ടു തികയുകയാണ്. ഐക്യരാഷ്ട്ര സംഘടന മുൻകൈ എടുത്ത് 1972 ൽ സ്വീഡനിലെ സ്റ്റോക്കോമിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനമാണ് എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1973 മുതൽ ഈ ദിനാചരണം നടന്നു വരുന്നു. പരിസ്ഥിതി, വികസനം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നദികളുടെയും ജലാശയങ്ങളുടെയും ജൈവ വൈവിധ്യത്തിന്റെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയ പ്രതിസന്ധികൾ മാനവരാശിക്കുതന്നെ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്ന പാരിസ്ഥിതിക അവബോധങ്ങളുടെ അനന്തര ഫലമെന്താണ്? പരിസ്ഥിതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ കേവലം കാൽപനികമാണോ? അതിന്റെ ശാസ്ത്രീയ വസ്തുതകൾ എന്തെല്ലാം? ഈ വിഷയങ്ങളിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ വിശദമായി സംസാരിക്കുകയാണ് പ്രമുഖ ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി.മേനോൻ.
കുട്ടിക്കാലം മുതൽക്കേ ജോൺ മേരി കവൂമ കാണുന്നുണ്ട് ആ വലിയ ഓട. അവൻ വലുതാകുംതോറും പക്ഷേ ആ ഓട ചെറുതായി വരികയായിരുന്നു. പലയിടത്തുനിന്നായി ഒലിച്ചെത്തിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞതോടെ ഓടയിലെ ഒഴുക്കു നിലച്ചു.
ഹവായിയൻ ഭാഷയിൽ ‘പീഹെമാനു’ എന്നാണ് ആ പവിഴദ്വീപസമൂഹത്തിന്റെ വിളിപ്പേര്. പക്ഷികളുടെ ശബ്ദം എന്നാണ് വാക്കിനർഥം. അങ്ങനെയൊരു പേര് ആ ദ്വീപിനു നൽകാനും കാരണമുണ്ട്. അത്രയേറെ കടൽപ്പക്ഷികളാണ് അവിടെയുള്ളത്. ഓരോ വർഷവും 21 ഇനം കടൽപ്പക്ഷികളെങ്കിലും ദ്വീപിൽ
കോട്ടയം ∙ ഈ മരം ലോകത്ത് ഒന്നേയുള്ളൂ, തിരുവനന്തപുരം പാലോടിനു സമീപം. പേര് ബുക്കനാനിയ അബ്രഹാമിയാന. ബൊട്ടാണിക്കൽ ഗാർഡനിലെ ആദ്യ ഡയറക്ടർ എ.ഏബ്രഹാമിന്റെ ബഹുമാനാർഥം ശാസ്ത്രജ്ഞർ നൽകിയ പേരാണത്. കൊളസ്ട്രോൾ കുറയാൻ ചിലർ ജൂസ് ഉണ്ടാക്കി കുടിക്കാൻ ഉപയോഗിക്കുന്നതാണ് കൊക്കം ഫ്രൂട്ട്. അതുണ്ടാകുന്ന മരം ഗാഴ്സിനിയ ഇൻഡിക്ക. നമ്മുടെ കുടുംപുളിയുടെ സഹോദരിയായി വരും. മറ്റൊരു സഹോദരിയാണ് മഞ്ഞക്കാഞ്ചി എന്ന ഗാഴ്സിനിയ ഇംബെർട്ടി. ഇതാകട്ടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കാടുകളിൽ മാത്രം അപൂർവമായി കാണുന്ന വൃക്ഷമാണ്. അതും വംശനാശം നേരിടുകയാണ്. കാട്ടുകമുക്, ആരോഗ്യപ്പച്ച തുടങ്ങി
തമിഴകത്തിൽ നിന്നെത്തി, ജലസമൃദ്ധമായ കേരളത്തിൽ, അതിന്റെ മഹത്വവും മൂല്യവും ആളുകളെ സ്വന്തം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഗിരിധര ഘനപാഠി. അമ്മയെപോലെ നീ എന്നെ സംരക്ഷിക്കേണമേ എന്നു ജലത്തോടു പുലർച്ചെ നടത്തുന്ന പ്രാർഥനയോടെയാണ് അദ്ദേഹത്തിന്റെ ഒരു ദിവസം തുടങ്ങുന്നതുതന്നെ. പാലക്കാട് രാമനാഥപുരം ഗ്രാമത്തിലെ യജുർവേദ പണ്ഡിതനും വേദപാഠശാല വാധ്യാരുമായ ഗിരിധര ഘനപാഠി പിന്നെ വേദപാഠശാലയിലേക്കു പോകുന്നു. അധ്യയനത്തിനിടയിൽ കിട്ടുന്ന സമയത്താണു ശിഷ്യരുമൊത്ത് ജലസേവനത്തിനിറങ്ങുക. കാലങ്ങളായി മൂടിക്കിടക്കുന്ന അഴുക്കുനിറഞ്ഞ കിണറുകളും ചെളിയടിഞ്ഞ കുളങ്ങളും ഗിരിധരയും ശിഷ്യരും വൃത്തിയാക്കുന്നു.
2019 ലെ മഴക്കാലം കഴിഞ്ഞു തെളിഞ്ഞ ദിവസം, സെൽവത്തിന്റെ ഇളയമകൾ വലിയ സന്തോഷത്തിലാണ്, അവൾ ഓമനിച്ചു വളർത്തിയ ആടുകളിൽ ഒന്നിനു കുഞ്ഞുണ്ടാകാൻ പോകുന്നു. രാവിലെ മുതൽ ആടിനൊപ്പം അവൾ കാത്തിരുന്നു... ഇടയ്ക്കെപ്പോഴോ അവൾ ആടിന്റെ അരികിൽ നിന്ന് അൽപസമയം മാറിനിന്നപ്പോഴാണു പ്രസവം. ഓടിയെത്തിയപ്പോൾ അവൾ കണ്ടു: ഉറുമ്പുമൂടി, ചത്തുകിടക്കുന്ന ആട്ടിൻകുഞ്ഞ്. ഒരു ഗ്രാമത്തെ മുഴുവൻ അക്ഷരാർഥത്തിൽ ഇല്ലാതാക്കിയ കുഞ്ഞുറുമ്പു സൈന്യത്തിന്റെ പടയോട്ടമായിരുന്നു പിന്നീട്. മനുഷ്യജീവിതം ദുരിതമാക്കാൻ കാട്ടാന തന്നെ ഇറങ്ങണമെന്നില്ല. നിസ്സാരനായ ഉറുമ്പായാലും മതി.
തിരുവനന്തപുരം ∙ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സർവകലാശാലാ ക്യാമ്പസുകളടക്കം സംസ്ഥാനത്തെ എല്ലാ കലാലയങ്ങളെയും 'സീറോ വേസ്റ്റ്' ക്യാംപസുകളായി പ്രഖ്യാപിക്കും. അന്നുതന്നെ1000 കലാലയ വിദ്യാർഥികൾ അണിചേർന്ന് തിരുവനന്തപുരം നഗരഹൃദയം ശുചീകരിക്കും. ജൂൺ അഞ്ചിന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു 'സീറോ വേസ്റ്റ് ക്യാംപസ്' പ്രഖ്യാപനം നിർവഹിക്കും.
പ്രകൃതിയുടെ സ്വാഭാവികതയിൽ മാറ്റം വന്നാൽ മനുഷ്യർ അങ്ങേയറ്റം പരിഭ്രാന്തരാവും. അപ്പോൾ ഒരു നദിയാകെ അക്ഷരാർത്ഥത്തിൽ രക്തപുഴയായി മാറിയാലോ? ബഹ്ലോൽപുരിൽ ഒഴുകുന്ന ഹിൻഡൻ നദിയുടെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂർണ്ണമായും ചുവന്ന നിറത്തിൽ കാണപ്പെട്ടത്.
മനുഷ്യർ ഭൂമിയിൽ സൃഷ്ടിക്കുന്ന മാലിന്യ ദുരന്തം ലോകത്തിന്റെ നെറുകയിൽ വരെ എത്തിനിൽക്കുന്നു. മൗണ്ട് എവറസ്റ്റിൽ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങളാണ് സ്ഥിതിഗതികൾ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നത്. സാഹസികതയും പർവതാരോഹണവും ഇഷ്ടപ്പെട്ട് എവറസ്റ്റ് കീഴടക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത്
പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വീട്ടുപറമ്പുകളിൽ കത്തിക്കുന്നത് മാരകമായ അപകടം വിളിച്ചുവരുത്തുന്ന പ്രവൃത്തിയാണ്. പലതരത്തിൽ അതു മനുഷ്യനെയും പ്രകൃതിയെയും ബാധിക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലുമടക്കം പല മാരക രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. മാലിന്യം കത്തിക്കുന്നതിന്റെ പുക ചുറ്റുപാടുമുള്ള