മനുഷ്യമുഖവുമായി ജനിച്ച വിചിത്ര ആട്ടിൻകുട്ടി; ആരാധിച്ച് ഗുജറാത്തിലെ ഗ്രാമീണർ,വിഡിയോ!

Mail This Article
മനുഷ്യ മുഖത്തോട് സാമ്യമുള്ള രൂപവുമായി ജനിച്ച ആട്ടിൻകുട്ടിയെ ദൈവമായി ആരാധിച്ച് ജനങ്ങൾ. ഗുജറാത്തിലെ സോൻഗഡ് ജില്ലയിലുള്ള സെൽറ്റിപാഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. തപി നദീതീരത്തുള്ള സെൽറ്റിപ്പാട ഗ്രാമത്തിൽ നിന്നാണ് ഈ വിചിത്ര കാഴ്ച. തുണിയിൽ കിടത്തിയിരിക്കുന്ന ആട്ടിൻകുട്ടിയെ ഗ്രാമീണർ പൂവിട്ട് ആരാധിക്കുന്നത് വിഡിയോയിൽ കാണാം.
നാലുകാലുകളും ഉടലും നീണ്ട ചെവിയും ആടിന് സമാനമാണെങ്കിലും തല മനുഷ്യമുഖത്തോട് സാമ്യമുള്ളതാണ്. എന്നാൽ ഈ ആട്ടിൻകുട്ടിക്ക് വാലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനിതക വൈകല്യമാകാം വിചിത്ര രൂപത്തിന് പിന്നിലെന്നാണ് നിഗമനം. ജനിച്ച് പത്തുമിനിറ്റ് മാത്രമേ ആട്ടിൻകുട്ടി ജീവിച്ചിരുന്നുള്ളൂ. എന്നാൽ ജഡം കുഴിച്ചിടും മുൻപ് ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ഭക്തിപൂർവം ആരാധിച്ചു. പൂർവികരുടെ പുനർജൻമമാണ് ആട്ടിൻകുട്ടിയെന്നാണ് ഗ്രാമീണരുടെ വാദം. ഭകതിപൂർവമാണ് ഗ്രാമീണർ ആടിനെ സംസ്ക്കരിച്ചത്.
English Summary: Baby goat born with human-like face worshipped like God in Gujarat's Songadh