ADVERTISEMENT

ഡോർസെറ്റ്∙ പൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ ദുഖ്റോനോ പെരുന്നാൾ ഇന്നും നാളയുമായി നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത എന്നിവർ മുഖ്യകാർമ്മികത്വം നൽകും. ഇന്ന് വൈകിട്ട് ആറിന് കൊടിയേറ്റ്, 6.30 ന് മെത്രാപ്പൊലീത്തമാർക്ക് സ്വീകരണം, ഏഴിന് സന്ധ്യ പ്രാർത്ഥന, എട്ടിന് വചന ശുശ്രൂഷ എന്നിവ നടക്കും. തുടർന്ന് പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.

Read also: എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ഋഷി സുനക്; മൂന്ന് ലക്ഷം ജീവനക്കാ...

നാളെ രാവിലെ എട്ടിന് പ്രഭാത നമസ്കാരം, 9.30 ന് വിശുദ്ധ കുർബാനയും തുടർന്ന് 12 വൈദീകരുടെ നേർച്ചയായി കാൽ കഴുകൽ ശുശ്രൂഷ ഉണ്ടാകും. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹീക വാഴ് വ്, നേർച്ച, സ്നേഹ വിരുന്ന്, ആദ്യഫല ലേലം എന്നിവ നടക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ പൂൾ പള്ളി ദുഖ്റോനോ പെരുന്നാളിലേക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. റോബിൻ വർഗീസ്, ട്രസ്റ്റി കെ. എസ്. ജോൺസൺ, പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ മാത്യു വർഗീസ് (സാബു), മാത്യു വർഗീസ് (ബിനോജി) എന്നിവർ അറിയിച്ചു.

 

ദേവാലയത്തിന്റെ വിലാസം:-

St Aldhelm's Church,

St Aldhelm's Rd, Branksome, Poole BH13 6BT

English Summary: Poole St. Thomas Orthodox Church completes preparations of Dukrana feast

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com