ADVERTISEMENT

മദീന∙ മദീനയിലെ ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾക്കു തുടക്കം. മദീന അമീറും റീജിയനൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.   

 

ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ, സാംസ്‌കാരിക വകുപ്പ് ഉപമന്ത്രി ഹമദ് ഫയീസ് എന്നിവരുടെ  സംബന്ധിച്ചു.   പ്രവാചകന്റെ ജീവചരിത്രവും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥലങ്ങളിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. പ്രാദേശിക വികസന അതോറിറ്റിയുടെ കീഴിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുക.  ചടങ്ങിനിടെ, ചരിത്രപരമായ സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി പ്രാദേശിക വികസന അതോറിറ്റിയും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളും തമ്മിലുള്ള കരാറുകളും  ധാരണാപത്രങ്ങളും ഒപ്പിട്ടു.  

 

സയ്യിദ് അൽ ശുഹദാ സ്ക്വയർ സൈറ്റ്, ബനിസാദിലെ സഖിഫ (നബിയുടെ പള്ളിയുടെ പടിഞ്ഞാറ്), ഖന്ദഖ് സൈറ്റ്, ഖിബ് ലത്തൈൻ പള്ളിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനം, ഉസ്മാൻ ബിൻ അഫാൻ കിണർ എന്നിവയുടെ രൂപകൽപനയും നടപ്പാക്കലും ഇതിൽ ഉൾപ്പെടുന്നു.  ചടങ്ങിൽ സംസാരിച്ച ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ചരിത്രപരമായ സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെയും പ്രശംസിച്ചു.  വികസന പദ്ധതികൾ പൂർത്തിയാക്കിയ എട്ടു കേന്ദ്രങ്ങൾ ചടങ്ങിൽ മദീന ഗവർണർ ഉദ്ഘാടനം ചെയ്തു. അൽഗമാമ പള്ളി , അൽസുഖ്‌യാ പള്ളി, അൽറായ പള്ളി, അബൂബക്കർ സിദ്ദീഖ് പള്ളി, ഉമർ ബിൻ അൽഖത്താബ് പള്ളി, ബനീഅനീഫ് പള്ളി, പ്രവാചകൻ ഉപയോഗിച്ച കിണറുകളിൽ ഒന്നായ ഗർസ് കിണർ, ഉർവതു ബിൻ സുബൈർ കൊട്ടാരം എന്നിവിടങ്ങളിലാണ് പുനരുദ്ധാരണ വികസന ജോലികൾ പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com