സൗദിയിൽ മഴ തുടരും; വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത
Mail This Article
റിയാദ് ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ നേരത്തെ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. നജ്റാൻ, ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ മഴ തുടരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടായേക്കും. ആലിപ്പഴ വർഷവും ശക്തമായ കാറ്റും പൊടിയും ഉണ്ടാകാനും സാധ്യതയുണ്ട്. റിയാദ്, ഖസീം, ഹാഇൽ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ മഴ നേരിയതായിരിക്കും. അത് തബൂക്ക് വരെ വ്യാപിച്ചേക്കാം. കൂടാതെ ജിസാൻ, അസീർ, അൽ ബാഹ, മക്ക തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.