ഉം സുഖീം കിങ്സ് സ്കൂളിലേക്ക് പുതിയ രണ്ടുവരിപ്പാത
Mail This Article
ദുബായ്∙ ഉം സുഖീം സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് 40 ശതമാനം വരെ കുറയ്ക്കാൻ കഴിയും വിധം കിങ്സ് സ്കൂളിലേക്ക് പുതിയ രണ്ടുവരിപ്പാത തുറന്ന് ആർടിഎ. അര കിലോമീറ്റർ നീളത്തിലുള്ള രണ്ടുവരിപ്പാത തുറന്നതോടെ സ്കൂളിലേക്കുള്ള വരുന്നതും പോകുന്നതും സുഗമമാകും.
4.6 കിലോമീറ്റർ ദൂരത്തിൽ ഉം സുഖീം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമാണ് പുതിയ പാത. ഷെയ്ഖ് സായിദ് റോഡ്, അൽ ഖെയിൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ 4 പ്രധാന പാതകളിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് തുറന്നത്.
നവീകരണം പൂർത്തിയാകുന്നതോടെ ഉം സുഖീം സ്ട്രീറ്റിൽ വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി 30 ശതമാനം വർധിക്കും. ഇരുവശത്തേക്കും മണിക്കൂറിൽ 16000 വാഹനങ്ങൾ കടന്നു പോകാനുള്ള ശേഷി സ്ട്രീറ്റിനു കൈവരും.