സാകുറജിമ അഗ്നിപർവതം പൊട്ടിത്തെറിച്ചു; കല്ലുകൾ തെറിച്ചത് രണ്ടര കിലോ മീറ്റർ വരെ

Mail This Article
ടോക്കിയോ ∙ ജപ്പാനിലെ ക്യുഷു പ്രവിശ്യയിലെ സാകുറജിമ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ജപ്പാനിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ സാകുറജിമ ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.05നാണ് പൊട്ടിയതെന്ന് ജാപ്പനീസ് മെറ്റിയോറജിക്കൽ ഏജൻസി (ജെഎംഎ) അറിയിച്ചു. ഇതുവരെ ആർക്കും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സ്ഫോടനത്തിൽ കല്ലുകൾ രണ്ടര കിലോമീറ്റർ വരെ തെറിച്ചു. സമീപത്തുള്ള വീടുകളിൽ നിന്ന് ഏതാനും പേരെ ഒഴിപ്പിച്ചു. അഗ്നിപർവതത്തിനും സമീപമുള്ള സെൻഡായ് ആണവനിലയം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. 2019ലെ വിസ്ഫോടന സമയത്ത് 5.5 കിലോമീറ്റർ ഉയരത്തിൽ വരെ സാകുറജിമയിൽ നിന്നുള്ള ചാരം തെറിച്ചിരുന്നു.
English Summary: Sakurajima Volcano erupts again in Japan