ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം: ആശങ്ക അറിയിച്ച് പ്രവാസി മലയാളി ഫെഡറേഷൻ

Mail This Article
ന്യുയോർക്ക് ∙ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഏഷ്യൻ വംശജരുൾപ്പെടെ എല്ലാവരുടേയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അമേരിക്കൻ ഗവണ്മെന്റിനോട് പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ജോർജിയായിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവെപ്പിൽ ആറ് ഏഷ്യൻ വനിതകളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചു വരുന്ന റിപ്പോർട്ടുകളിൽ പ്രവാസി മലയാളി ഫെഡറേഷൻ ആശങ്ക അറിയിച്ചു.
വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവരോടു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി
പ്രവാസി മാലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയണൽ കോർഡിനേറ്റർ ഷാജീ എസ്.രാമപുരം, പ്രസിഡന്റ് പ്രഫ.ജോയി പല്ലാട്ടുമഠം, വൈസ് പ്രസിഡന്റ്ന്മാരായ തോമസ് രാജൻ, സരോജ വർഗീസ്, സെക്രട്ടറി ലാജി തോമസ്, ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു, ട്രഷറാർ ജീ മുണ്ടക്കൽ, ജോയിന്റ് ട്രഷറാർ റിനു രാജൻ, കമ്മ്യൂണിറ്റി ഫോറം അധ്യക്ഷൻ നിജോ പുത്തൻ പുരക്കൽ എന്നിവർ അറിയിച്ചു.