രഞ്ജു വർഗീസ് ഒർലാൻഡോയിൽ അന്തരിച്ചു; പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച

Mail This Article
ഒർലാൻഡോ (ഫ്ലോറിഡ) ∙ മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഒർലാൻഡോ) മകൻ രഞ്ജു മാത്യു വർഗീസ് (37) ഒർലാൻഡോയിൽ അന്തരിച്ചു. ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമാണ്. അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്.
ഒർലാൻഡോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്. സഹോദരൻ: സഞ്ജു വർഗീസ് - മിലി സഞ്ജു (കുവൈത്ത്), ഭാര്യാ സഹോദരങ്ങൾ: ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ).
പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ 9 വരെ ഒർലാൻഡോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery, 2420 Harrell Rd, Orlando, FL 32817).
സംസ്കാര ശുശ്രൂഷകളും സംസ്കാരവും: മാർച്ച് 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിക്ക് ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL 32817).
ഒർലാൻഡോ മാർത്തോമാ ഇടവക വികാരി റവ.സാം ലൂക്കോസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ ചുവടെ
ശനിയാഴ്ച ശുശ്രൂഷകളുടെ ലിങ്ക്: https://www.youtube.com/live/u7iD-_UE2Ss?feature=share
ഞായറാഴ്ച ശുശ്രൂഷകളുടെ ലിങ്ക്: https://www.youtube.com/live/_o8MprpQkec?feature=share
കൂടുതൽ വിവരങ്ങൾക്ക്: തോമസ് ജോസഫ് - 407 751 9833, ബിയ മാത്യു - 713 269 4718 / 281 704 4938.
വാർത്ത∙ ജീമോൻ റാന്നി