കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ന്യൂയോർക്ക് ∙ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. സംവിധായകൻ ബ്ലെസി, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ എന്നിവരായിരുന്നു മുഖ്യാതിഥികൾ. കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിലായിരുന്നു ആഘോഷം. സമാജം പ്രസിഡന്റ് സിബി ഡേവിഡ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
സമാജത്തിന്‍റെ അൻപത്തിരണ്ടാമത് പ്രസിഡന്‍റ് സിബി ഡേവിഡ് പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ തുടക്കത്തിൽ, ഡോ. കലാതരംഗിണി റിയാ ജോണിന്‍റെ കലാഹാർട്സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിലെ കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയും ക്ലാസിക്കൽ നൃത്തവും പ്രേക്ഷകരെ ആവേശത്തിലാക്കി.
സദസ്സിലിരുന്ന സമാജത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ് പ്രഫ. ജോസഫ് ചെറുവേലിൽ തെളിയിച്ച് നൽകിയ ദീപം ഏറ്റുവാങ്ങി അൻപത്തിരണ്ടാമത് പ്രസിഡന്‍റ് സിബി ഡേവിഡ് നിലവിളക്ക് തെളിയിച്ചു. മുഖ്യാതിഥികളും സമാജം ചുമതലക്കാരും ഫൊക്കാനാ-ഫോമാ പ്രതിനിധികളും മാവേലിയും ചേർന്ന് നിലവിളക്ക് കൊളുത്തി.
സമാജം വൈസ് പ്രസിഡന്‍റ് മേരി ഫിലിപ്പും സെക്രട്ടറി സജി ഏബ്രഹാമും മാസ്റ്റർ ഓഫ് സെറിമണിയായി പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏവരെയും സെക്രട്ടറി സജി എബ്രഹാം സ്വാഗതം ചെയ്തു.
പ്രസിഡന്‍റ് സിബി ഡേവിഡ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ എന്നിവർ പൊതുയോഗത്തിൽ സംസാരിച്ചു. കമ്മറ്റി അംഗം ലീലാ മാരേട്ട് ആശംസകൾ നേർന്നു. വിൻസെന്‍റ് ഡീപോൾ പള്ളി വികാരി ഫാദർ നോബി അയ്യനേത്ത് ഓണാശംസകൾ നേർന്നു.
കേരളത്തിന്‍റെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ക്രമീകരിച്ച ഫോട്ടോ ബൂത്തിൽ ഫോട്ടോകൾ എടുക്കുന്നതിനായി എല്ലാവരും പ്രത്യേക താൽപ്പര്യം കാണിച്ചു. കമ്മറ്റി അംഗങ്ങളായ മാമ്മൻ ഏബ്രഹാമും ബെന്നി ഇട്ടിയേറയും പ്രവേശന കവാടത്തിൽ പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ജോയിന്‍റ് സെക്രട്ടറി ജോസി സഖറിയാ, കമ്മറ്റി അംഗം മാത്യുക്കുട്ടി ഈശോ ട്രസ്റ്റീ ബോർഡ് അംഗവും ഫോമായുടെ നിയുക്ത ജോയിന്‍റ് സെക്രട്ടറിയുമായ പോൾ പി. ജോസ്, ഓഡിറ്റർ ഷാജി വർഗ്ഗീസ് എന്നിവർ ഓണ സദ്യ ഒരുക്കുന്നതിന് നേതൃത്വം നൽകി. ഹാനോവർ ബാങ്ക് ചെയർമാൻ വർക്കി എബ്രഹാം, ഹെഡ്ജ് ഇക്വിറ്റീസ് സാരഥി ജേക്കബ് എബ്രഹാം, സി.പി.എ. എബ്രഹാം ഫിലിപ്പ് എന്നിവർ ചെക്കുകൾ നൽകി സുവനീറിന്‍റെ കിക്ക്-ഓഫ് നടത്തി. പുതുതായി സമാജത്തിലേക്ക് അംഗത്വം സ്വീകരിച്ച ബിഞ്ചു ജോൺ, സുനിൽ ചാക്കോ എന്നിവരിൽ നിന്നും ജോയിന്‍റ് സെക്രട്ടറി ജോസി സഖറിയ എന്നിവർക്ക് സമാജത്തിലേക്ക് അംഗത്വം നൽകി.
മുൻ പ്രസിഡന്‍റുമാരും എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായ ഷാജു സാം, കുഞ്ഞു മാലിയിൽ, കമ്മറ്റി അംഗങ്ങളായ ബെന്നി ഇട്ടിയേറ, മാമ്മൻ എബ്രഹാം എന്നിവർ പരിപാടികളുടെ നടത്തിപ്പുകൾക്ക് മേൽനോട്ടം നേതൃത്വവും നൽകി. സമാജം ട്രഷറർ വിനോദ് കെയാർക്കേ ആഘോഷത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. പ്രശസ്ത ഗായകൻ ശബരീനാഥും സംഘവും ഗാനം അവതരിപ്പിച്ചു.