‘ബൈഡൻ കനിഞ്ഞാൽ കമലയ്ക്ക് പ്രസിഡന്റാകാം’
Mail This Article
×
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു. ബൈഡൻ രാജിവച്ച് ശേഷിക്കുന്ന ഭരണകാലം കമലയെ പ്രസിഡന്റാക്കാനാണ് അവരുടെ മുൻ കമ്യൂണിക്കേഷൻ ഡയറക്‌ടർ ജമാൽ സിമൺസിന്റെ അഭ്യർഥന.
ട്രംപിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ജനുവരിയിലെ കോൺഗ്രസ് സംയുക്ത സമ്മേളനത്തിന്റെ നടത്തിപ്പു ചുമതല സെനറ്റ് അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനാണ്. ട്രംപിനോടു തോറ്റ കമലയ്ക്കു വന്നു ചേർന്ന ഈ ദുര്യോഗം ഒഴിവാക്കാമല്ലോ എന്നാണ് ന്യായം.
English Summary:
Biden should Resign, make Harris First Female President, says Former Aide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.