രാജീവ് ആലുങ്കലിന്റെ സമ്പൂർണ്ണ ചലച്ചിത്ര ഗാനസമാഹാരം 'ഇനിയും കൊതിയോടെ' മമ്മൂട്ടി പ്രകാശനം ചെയ്‌തു
Mail This Article
കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ സമ്പൂർണ്ണ ചലച്ചിത്ര ഗാനസമാഹാരമായ 'ഇനിയും കൊതിയോടെ' മമ്മൂട്ടി കൊച്ചിയിൽ പ്രകാശനം ചെയ്‌തു. ക്രൗൺ പ്ലാസയിൽ വച്ചു നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൾ കൊണ്ട് രാജീവ് ആലുങ്കൽ എഴുതിയ 135 ചലച്ചിത്രങ്ങളിലെ 350 ഗാനങ്ങളാണ് സമാഹാരത്തിലുള്ളത്. സഹപ്രവർത്തകരുമൊത്തുള്ള അൻപതിലേറെ ഓർമ്മ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഭാവുക കുറിപ്പും, പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ അവതരികയുമുള്ള പുസ്തകത്തിന്റെ പ്രസാധകർ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ആണ്.