ADVERTISEMENT

ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നുവെന്ന് റിപ്പോർട്ട്. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് വിവരം. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു.

രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഓഗസ്റ്റി്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സമാന്തയുടെ ആക്‌ഷൻ ത്രില്ലർ യശോദയുടെ റിലീസ് നിർമാതാക്കൾ നീട്ടിവച്ചിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലയാള നടൻ ദേവ് മോഹൻ അഭിനയിക്കുന്ന ശാകുന്തളം ആണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയും ഇപ്പോൾ പാതിയിൽ നിലച്ച അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com