കോട്ടയം നസീര്‍ വരച്ച ക്രിസ്തു ചിത്രത്തിന് ലഭിച്ചത് ഒരു ലക്ഷം രൂപ

Mail This Article
ലോക്ഡൗൺ കാലത്ത് വരച്ച ചിത്രത്തിന് ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടനും മിമിക്രി കലാകാരനും കോട്ടയം നസീർ. ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടനയാണ് ചിത്രം വാങ്ങിയത്. നസീർ വരച്ച ക്രിസ്തുവിന്‍റെ പെയ്ന്‍റിങ്ങാണ് ആലപ്പുഴ ബീച്ച് ക്ലബ് ഭാരവാഹികൾ നസീറിൽ നിന്ന് വാങ്ങിയത്. ഈ പണം അദ്ദേഹം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി.
അക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് ഗ്രാഫിറ്റി മാതൃകയിൽ ലോക്ഡൗണ്‍ കാലത്ത് നസീര്‍ ചിത്രം വരച്ചത്. ആലപ്പുഴ ബീച്ച് ക്ലബ് ഈ പെയിന്‍റിങ് ലത്തീന്‍ അതിരൂപത ബിഷപ്പിന് കൈമാറുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 21 ദിവസം നീണ്ട ഒന്നാംഘട്ട ലോക്ക് ഡൗണ്‍ കാലത്ത് നസീര്‍ 21 ചിത്രങ്ങള്‍ വരച്ചിരുന്നു.