‘മമ്മൂക്കയെ കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല’

Mail This Article
കുഞ്ഞ് ആരാധകനൊപ്പം സെൽഫിയെടുത്ത് മമ്മൂട്ടി. ദുബായ് എക്സ്പോയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് രസകരമായ നിമിഷം പിറന്നത്. കുസൃതിയോടെ പുഞ്ചിരിച്ച്, താരത്തിന്റെ തോളിൽ കയ്യിട്ടു ചേർന്നിരിക്കുന്ന കുട്ടി ആരാധകനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.


അക്കു എന്നു വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകൻ. അക്ബരാഫ്രാൻ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പം സൂപ്പർതാരത്തിന്റെ കൂടെ സെൽഫി എടുക്കാൻ സാധിച്ചതിലുള്ള ആവേശവും സന്തോഷവും അക്ബർ പങ്കുവച്ചു. സ്വപ്നം സഫലമായ നിമിഷം എന്ന ആമുഖത്തോടെയാണ് ചിത്രം അക്ബർ പങ്കുവച്ചത്.
അക്ബറിന്റെ വാക്കുകൾ : "ദുബായ് 2020 എക്സ്പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോൾ മോഡൽ, സൂപ്പർ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയിൽ കാണുന്നതിനെക്കാൾ ഗ്ലാമർ നേരിൽ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോൾ ദുബായിൽ വന്നതിനേക്കാൾ സന്തോഷം! ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാൻ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി."