സസ്പെൻസ് നിറച്ച് പുഴു ട്രെയിലർ; റിലീസ് മേയ് 13ന്
Mail This Article
പേരിലും അവതരണത്തിലും ഓരോ ഡയലോഗിലും വരെ സസ്പെൻസ് നിറച്ച് മമ്മൂട്ടി ചിത്രം പുഴുവിന്റെ ട്രെയിലർ. നവാഗതയായ റത്തീന ഷർഷാദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മാസം 13ന് ഒടിടി റിലീസായി പുറത്തിറങ്ങും.
സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
ആത്മീയ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.