തെലുങ്ക് അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷർട്ട് ഊരി നൽകാനൊരുങ്ങി ഷൈൻ; വിഡിയോ

Mail This Article
ഷൈന്‍ ടോം ചാക്കോയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അദ്ദേഹത്തിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീരചലനങ്ങളും ആംഗ്യങ്ങളുമൊക്കെ പിന്നീട് ട്രോളുകളായും നിറയാറുണ്ട്. ഇപ്പോൾ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് വൈറലാകുന്നത്. തെലുങ്കിലെത്തിയപ്പോഴും ഷൈനിന് ഒരു മാറ്റവുമില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. അഭിമുഖത്തിനിടെ ഷൈനിന്റെ ഷർട്ടിനെ പുകഴ്ത്തിയ അവതാരകയ്ക്ക് ഷർട്ടി ഊരി നൽകാൻ താരം തയാറായി.
രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയാണ് ഷൈൻ ആദ്യം ചെയ്തത്. ഷർട്ട് ഊരി നൽകാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെട്ടു. ഊരി നൽകിയാൽ ഇപ്പോൾ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു.
നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈന്‍ അഭിനയിക്കുന്ന ചിത്രമാണിത്.