ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്. ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വച്ചാണ് വിവാഹം. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 

modi-suresh-gopi
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുരേഷ് ഗോപിയും കുടുംബവും

താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫെയ്സ്ബുക്കിലും സുരേഷ് ഗോപി പങ്കുവച്ചു.

സുരേഷ് ഗോപിയുടെ മക്കളിൽ ആദ്യമായി വിവാഹിതയാകുന്നതും ഭാഗ്യ തന്നെ. ശ്രേയസ് മോഹനാണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വിവാഹം ജനുവരി പതിനേഴിനും റിസപ്ഷൻ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും വിവാഹ റിസപ്ഷൻ.

ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.

suresh-gopi-modi-daughter-wedding-invite
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സുരേഷ് ഗോപിയും കുടുംബവും

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.

English Summary:

Suresh Gopi and family meet PM Narendra Modi in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com