ADVERTISEMENT

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ സിനിമയെ പ്രശംസിച്ച് ഡോക്ടർ എലിസബത്ത് ഉദയൻ. താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നും  ഒരു മലയാള സിനിമയെ ഇവിടെയുള്ള ആളുകൾ പ്രശംസിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും എലിസബത്ത് പറയുന്നു. ഗുജറാത്തിലാണ് ഒരാശുപത്രിയിലാണ് എലിസബത്ത് ഇപ്പോൾ ജോലി ചെയ്യുന്നത്. 

‘‘ഇന്നത്തെ വിഡിയോ കണ്ടുകഴിയുമ്പോൾ എനിക്കെതിരെ ട്രോളും നെഗറ്റിവ് കമന്റ്സും വരാൻ സാധ്യതയുണ്ട്. ഞാനിത് പറയണം, പറയണം എന്നുവിചാരിച്ചിട്ട് ഇപ്പോൾ രണ്ട് ദിവസമായി. സംഭവം മാർക്കോ സിനിമയാണ്. ഞാ‍ൻ പൊതുവെ വയലൻസ് സിനിമകൾ കാണാറില്ല. മുമ്പൊക്കെ കാണുമായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര വയലൻസ് ആണല്ലോ കാണിക്കുന്നത്. അതത്ര ഞാൻ താങ്ങില്ല.

വയലൻസ് ഉളള സിനിമകൾ ഒഴിവാക്കുകയാണ് ചെയ്യാറ്. പക്ഷേ മാർക്കോ വന്നപ്പോൾ വലിയൊരു ആഘോഷമായിരുന്നു. ഞാനിപ്പോൾ ഗുജറാത്തിൽ ആണുള്ളത്. ഇവിടുള്ള ഡോക്ടേഴ്സ്, ഇന്റേൺസ്, ടെക്നീഷ്യൻസ് എല്ലാവരും മാര്‍ക്കോ കണ്ടോ, ചേച്ചി കേരളത്തിൽ നിന്നല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സോങ്സൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു.

ഞാനും അവര്‍ക്കൊപ്പം മാർക്കോ തിയറ്ററിലെത്തി കണ്ടിരുന്നു. വേറെ ലെവൽ സിനിമയെന്നാണ് ഏവരും പറയുന്നത്. നമ്മള്‍ വേറൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്ത് നമ്മുടെ കേരളത്തെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ആ സന്തോഷം കൊണ്ട് ചെയ്ത വിഡിയോ ആണിത്.

മുമ്പ് പുഷ്പ ഇറങ്ങിയ സമയത്തും ഇവർ പുഷ്പ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു. പുഷ്പ ആദ്യ ഭാഗം കണ്ടിരുന്നു. പക്ഷേ രണ്ടാം ഭാഗത്ത് വയലൻസ് ആയതുകൊണ്ട് കണ്ടില്ല. അല്ലു അർജുൻ കേരളത്തിൽ നിന്നാണെന്നാണ് ഗുജറാത്തിലുള്ള ആളുകളുടെ വിചാരം. കേരളത്തിൽ നിന്നുള്ള കുറച്ച് അഭിനേതാക്കളയേ ഇവർക്ക് അറിയൂ.

ഇപ്പോൾ പുഷ്പ ഇറങ്ങിയ സമയത്തുള്ള അതേ ആവേശത്തോടെ തന്നെ അവർ മാർക്കോയെ പറ്റിയും പറയുന്നു. അതുകേൾക്കുമ്പോൾ ഒരു സന്തോഷം. കേരളത്തിൽ നിന്നുള്ള ഒരു സിനിമ വലിയ വിജയമാകുന്നതിലും അഭിമാനമുണ്ട്.’’-എലിസബത്തിന്റെ വാക്കുകൾ.

English Summary:

Dr. Elizabeth Udayan praised Unni Mukundan's movie 'Marko'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com