‘ഞാൻ നിലനിൽക്കുന്നത് നീയുള്ളതിനാൽ’; അഭയ ഹിരൺമയിയെ ചുംബിച്ച് ഗോപി സുന്ദർ
Mail This Article
ഗായികയും ജീവിത പങ്കാളിയുമായ അഭയഹിരൺമയിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റു ചെയ്ത് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘എന്റെ നില നിൽപ്പിന്റെ കാരണം നീയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ആരാധകരുമായി പങ്കുവച്ചത്. ഗോപി സുന്ദറിനോടു ചേർന്നു കണ്ണുകളടച്ചു നിൽക്കുകയാണ് ചിത്രത്തിൽ അഭയ ഹിരൺമയി.
ഇരുവരുടെയും ചിത്രങ്ങൾ മണിക്കൂറുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിനു ഗോപി സുന്ദർ നൽകിയ അടിക്കുറിപ്പ് ആരാധക ശ്രദ്ധ നേടി. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെയെന്നു കുറിച്ച് നിരവധി പേർ ആശംസകളുമായെത്തി. ‘ക്യൂട്ട് കപ്പിൾ’ എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്. അഭയയുടെയും ഗോപി സുന്ദറിന്റെയും ലുക്കും വലിയ ചർച്ചയായിരിക്കുകയാണ്.
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. വിമർശനങ്ങളെ അവഗണിച്ചാണ് ഇരുവരും അവരുടെ പ്രണയം പരസ്യമാക്കിയത്. ഗോപി സുന്ദറും അഭയ ഹിരൺമയിയും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിഡിയോയും നേരത്തെയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.