ADVERTISEMENT

തികച്ചും അപ്രതീക്ഷിതമായിരുന്നു തമിഴ് ഗായകൻ ബംബ ബാക്യയുടെ വേർപാട്. സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ എക്കാലത്തെയും പ്രിയ ഗായകനായിരുന്നു ബംബ ബാക്യ. റഹ്മാന്റെ ഈണത്തിൽ അദ്ദേഹം തുടർച്ചയായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. റഹ്മാൻ സംഗീതമൊരുക്കിയ പൊന്നിയിൻ സെല്‍വനിലെ ‘പൊന്നി നദി’ എന്ന ഗാനമാണ് ബംബ ബാക്യ അവസാനമായി പാടിയത്. 

 

'സിംതാംഗരൻ', 'സർക്കാർ', 'യന്തിരൻ 2.0', 'സർവം താള മയം', 'ബിഗിൽ', 'ഇരവിൻ നിഴൽ' തുടങ്ങിയ സിനിമകള്‍ക്കായ് ‍ബംബ ബാക്യ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങൾക്കും അദ്ദേഹം സ്വരമായി. പാടിയവയൊക്കെയോ ഹിറ്റുകളും.

 

എ.ആർ.റഹ്മാൻ, നടൻ കാര്‍ത്തി, ഗാനരചയിതാവ് വിവേക്, ഗായിക കെ.എസ്. ചിത്ര തുടങ്ങി നിരവധി പ്രമുഖരാണ് ബംബ ബാക്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ചത്. ‘പ്രിയ സഹോദരാ, വിശ്രമിക്കൂ. നിങ്ങൾ മരണപ്പെട്ടുവെന്നു വിശ്വസിക്കാനാകുന്നില്ല. അതിശയിപ്പിക്കുന്ന വ്യക്തിയും സംഗീതജ്ഞനുമായിരുന്നു നിങ്ങൾ’ എന്നാണ് എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് ബംബ ബാക്യ അന്തരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com