ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ക്വാറികളുടെ പെർമിറ്റും പാട്ടവും നീട്ടിക്കൊടുക്കാനുള്ള ഉത്തരവിൽ അവ്യക്തതകളുണ്ടെന്ന ജില്ലകളിലെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരുടെ പരാതിക്കു മറുപടിയായി പുതിയ ഉത്തരവിറക്കി സർക്കാർ. 2020 ഏപ്രിൽ 1 മുതൽ അടുത്ത 31 വരെ ഖനന പെർമിറ്റ് ഉള്ള എല്ലാ ക്വാറികളുടെയും പ്രവർത്തനാനുമതി 2022 ഫെബ്രുവരി 11 വരെ നീട്ടിയതായി ഉത്തരവിൽ വ്യക്തമാക്കി. 50 മീറ്റർ ദൂരപരിധി തന്നെ മതി. സർക്കാർ ഉത്തരവനുസരിച്ച് ഇതു പെർമിറ്റ് പുതുക്കലിന്റെ പരിധിയിൽ വരുന്നതല്ലെന്നും കാലാവധി നീട്ടിക്കൊടുക്കപ്പെടേണ്ടതാണെന്ന് വിവക്ഷിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന ഹൈക്കോടതിയിൽ നിലവിലുള്ള കേസുമായി ഇതു ബന്ധപ്പെടുത്തേണ്ടതില്ല. റോയൽറ്റി, സീനിയറേജ് ഉൾപ്പെടെയുള്ളവ ഈടാക്കി ഖനന കാലാവധി നീട്ടിക്കൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

ഖനന മാഫിയയുടെ സമ്മർദത്തിനു വഴങ്ങിയാണ് പെർമിറ്റും പാട്ടവും നീട്ടിക്കൊടുത്തതെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ ഉത്തരവ്.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വർഷത്തേക്കു നീട്ടി നൽകാമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ മറവിൽ, സംസ്ഥാനത്തെ എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെർമിറ്റും നീട്ടി നൽകാനുള്ള വ്യവസായ വകുപ്പിന്റെ ഫെബ്രുവരി 12ലെ ഉത്തരവാണു വിവാദമായത്. 

ഉത്തരവു നടപ്പാക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ടു ജില്ലകളുടെ ചുമതലയുള്ള ജിയോളജിസ്റ്റുകൾ ഡയറക്ടർക്കു കത്ത് അയച്ചതോടെ സർക്കാർ വെട്ടിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com