ADVERTISEMENT

തിരുവനന്തപുരം ∙ വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ചികിത്സ നടത്തിയ റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷ‍നറുടെ സർട്ടിഫിക്കറ്റും വനംവകുപ്പ് സ്വീകരിക്കും. 

നിലവിൽ സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമായിരുന്നു.ഇതിൽ ഭേദഗതി വരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാർ മെഡിക്കൽ ഓഫിസറുടെയോ ചികിത്സിച്ച റജിസ്റ്റേഡ് ഡോക്ടറുടെയോ സാക്ഷ്യപത്രം അപേക്ഷയ്ക്കൊപ്പം നൽകിയാൽ മതി. 

വനത്തിന് പുറത്ത് പാമ്പു കടി‍യേറ്റുള്ള മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപയും വനത്തിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. 

വനത്തിനുള്ളിലുള്ള മരണങ്ങളിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകുമ്പോൾ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.

English Summary: Compensation for Snake bite death

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com