ADVERTISEMENT

കൊച്ചി∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ഇൻഷുറൻസ് മേഖലയിലേക്കും നീങ്ങുന്നു. അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധമുള്ള മെഡിക്കൽ ഇൻഷുറൻസ് ഏജന്റായ യുവതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു ഇവരെ ചോദ്യം ചെയ്യുന്നത്. സജിത്തിന്റെ അടുത്ത ബന്ധു കൂടിയാണ് കൊച്ചി സ്വദേശിയായ യുവതി.

അവയവ കച്ചവടത്തിനുള്ള മനുഷ്യക്കടത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ വിദേശ മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തമാണു കൂടുതലായി പുറത്തുവരുന്നത്. അവയവക്കച്ചവട റാക്കറ്റിനു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഇൻഷുറൻസ് കമ്പനി ഏജന്റുമാരാണ്. കേരളത്തിലെ ചില ആശുപത്രി ജീവനക്കാരും ഇവരുടെ വലയിൽ വീണിട്ടുണ്ട്.

അവയവ കച്ചവടത്തിനായി ഇറാൻ,തുർക്കി എന്നിവിടങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തുന്നതിനു പുറമേ ചെലവു കുറഞ്ഞ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലെ ആശുപത്രികളിലേക്കും ഇവർ വിദേശികളായ രോഗികളെ എത്തിക്കാറുണ്ട്. ഇവർക്കു വേണ്ടിയുള്ള അവയവ ദാതാക്കളെ കണ്ടെത്തി കൈമാറുന്നത് റാക്കറ്റിന്റെ ഏജന്റുമാരാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റിന്റെ കണ്ണികളാണ് അറസ്റ്റിലായതെങ്കിലും ഇവരെ ചോദ്യം ചെയ്തപ്പോഴാണു മെഡിക്കൽ ഇൻഷുറൻസ് ഏജന്റുമാർക്കുള്ള പങ്കാളിത്തം അന്വേഷണ സംഘത്തിനു വ്യക്തമാവുന്നത്.

റാക്കറ്റിന്റെ പ്രാദേശിക ഏജന്റിന്റെ ചതിയിൽ കിഡ്നി നഷ്ടപ്പെട്ട യുവതിയുടെ വിശദമായ മൊഴി ഇന്റലിജൻസ് വിഭാഗം രേഖപ്പെടുത്തി. ഏജന്റിന്റെ പീഡനത്തിനും യുവതി ഇരയായിരുന്നു. പീഡന രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി യുവതിയുടെ പരാതി പിൻവലിപ്പിക്കാനും ഏജന്റ് ശ്രമിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com