കാറിൽ നിന്നു 385 ലീറ്റർ സ്പിരിറ്റ് പിടികൂടി; ഉറവിടം തിരഞ്ഞുപോയപ്പോൾ കിട്ടിയത് 5500 ലീറ്റർ സ്പിരിറ്റ്
Mail This Article
ചാലക്കുടി ∙ കാറിൽ കടത്തുകയായിരുന്ന 385 ലീറ്റർ സ്പിരിറ്റുമായി കോട്ടയം ഈരാറ്റുപേട്ട മുണ്ടക്കൽ സച്ചുവിനെ (32) ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു ലഭിച്ച സൂചനയനുസരിച്ചു ലാലൂരിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 5500 ലീറ്റർ സ്പിരിറ്റും പിടിച്ചെടുത്തു.
പോട്ട ആശ്രമം സിഗ്നൽ ജംക്‌ഷനു സമീപം നടത്തിയ പരിശോധനയ്ക്കിടെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ 35 ലീറ്റർ കൊള്ളുന്ന 11 പ്ലാസ്റ്റിക് കാനുകളിലായി സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. സ്പിരിറ്റ് ലാലൂരിൽ നിന്നു കൊച്ചിയിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നാണ് സൂചന.
ലാലൂരിൽ വീടു വാടകയ്ക്ക് എടുത്ത് സ്പിരിറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തിരുന്ന വാടാനപ്പള്ളി സ്വദേശി മണികണ്ഠനെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മണികണ്ഠൻ 2 കൊലപാതക കേസ് അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്.