പ്രശസ്ത കലാചരിത്രകാരി കപില വാത്സ്യായന്‍ അന്തരിച്ചു

Mail This Article
ന്യൂഡല്‍ഹി∙ പ്രശസ്ത കലാചരിത്രകാരിയും മുന്‍ രാജ്യസഭാ എംപിയുമായ കപില വാത്സ്യായന്‍ (91) ഡല്‍ഹിയില്‍ അന്തരിച്ചു. കേരളവുമായി അടുത്ത ബന്ധമാണു കപിലയ്ക്കുള്ളത്. സംസ്ഥാനത്തെ കലാ വൈവിധ്യങ്ങളെക്കുറിച്ചു ഗഹനമായ പഠനത്തിയ ശേഷം ‘ദ് ആര്‍ട്‌സ് ഓഫ് കേരള ക്ഷേത്രം’ എന്ന പുസ്തകം രചിച്ചിരുന്നു. ഒരു തീര്‍ഥാടനമെന്ന പോലെ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു കപില ശേഖരിച്ച വിവരങ്ങള്‍, കേരളത്തിലെ കലകളുടെ വിജ്ഞാനകോശമാണെന്നാണു വിലയിരുത്തപ്പെടുന്നത്.
തിരുവാര്‍പ്പിന് കൈത്താങ്ങായി കപില
കേരളത്തെ ഏറെ സ്‌നേഹിച്ചിരുന്ന കപില രാജ്യസഭാ എംപിയായിരിക്കെ 2011-ല്‍ കോട്ടയത്ത് തിരുവാര്‍പ്പ് പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിച്ചിരുന്നു. സുരേഷ്‌കുറുപ്പ് എംഎല്‍എയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് എംപി ഫണ്ടില്‍ നിന്ന് 1.15 കോടി രൂപയാണ് കപില അനുവദിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗത്തിന് ഇന്ത്യയില്‍ എവിടെയും എംപി ഫണ്ട് വിനിയോഗിക്കാമെന്നതാണു തിരുവാര്‍പ്പിനു തുണയായത്.
English Summary: Kapila Vatsyayan passed away