'ഗ്രൂപ്പുകളി തുടര്‍ന്നാല്‍ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെടും'; മുന്നറിയിപ്പുമായി ഉണ്ണിത്താന്‍

Mail This Article
പ്രതിപക്ഷ നേതാവ് ആരെന്നതടക്കമുള്ള തീരുമാനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയില്‍ നിന്നകന്ന വിഭാഗങ്ങളെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷ നേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംഘടനാതലത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിവേണമെന്ന് കെ. മുരളീധരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. സ്ഥാനമാനങ്ങളില്‍ ഗ്രൂപ്പ് വീതം വയ്പ് ഒഴിവാക്കണം. തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു.
English Summary: Rajmohan Unnithan on delay in selecting Opposition Leader