നാണ്യപ്പെരുപ്പം താഴ്ന്നു, 7.04 ശതമാനമായി; നേരിയ ആശ്വാസം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് നാണ്യപ്പെരുപ്പം താഴ്ന്നതായി കണക്കുകൾ. മേയ് മാസത്തിൽ ഉപഭോക്‌തൃവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 7.04 ശതമാനമായി. ഏപ്രിലിൽ നാണ്യപ്പെരുപ്പം 7.79 ശതമാനമായിരുന്നു. 2021 മേയിൽ 6.3 ശതമാനമായിരുന്നു.
രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന് ഏപ്രിലിലെ നാണ്യപ്പെരുപ്പ നിരക്ക് വ്യക്തമാക്കിയിരുന്നു. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തൽ. പിന്നീടിത് 6.7 ശതമാനമായി ഉയർത്തി. ഈ വർധനയുടെ 75 ശതമാനവും തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലമാണ്.
English Summary: Retail inflation eased to 7.04% in May from an 8-year-high of 7.79% in April