വാളയാറിൽ ബസ് തടഞ്ഞ് വിദ്യാര്‍ഥികളെ മര്‍ദിച്ചു; 10 പേര്‍ക്ക് പരുക്ക്: വിഡിയോ

Mail This Article
വാളയാർ∙ കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ മലയാളി വിദ്യാർഥികൾക്ക് ബസിനുള്ളിൽ മർദനം. വാളയാറിൽ കോളജ് ബസ് തടഞ്ഞ് ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ 10 വിദ്യാർഥികൾക്കു പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുനിന്നുള്ള യുവാക്കൾ ഇടപെട്ടുവെന്നാണു നിഗമനം. ബസിലുണ്ടായിരുന്ന ഒരു വിദ്യാർഥി തന്നെയാണ് ബസിന്റെ വാതിൽ അക്രമികൾക്കായി തുറന്നുകൊടുത്തത്. ബസ് വരുന്ന വിവരം വിദ്യാർഥികൾ മുൻകൂട്ടി അറിയിക്കുകയായിരുന്നു. പതിനഞ്ചോളം യുവാക്കളാണ് ബസിനുള്ളിൽ കയറി അസഭ്യം പറഞ്ഞ് മർദിച്ചത്. സംഭവത്തിൽ വാളയാർ പൊലീസ് അന്വേഷണം തുടങ്ങി.
English Summary: College students attacked in Walayar