ADVERTISEMENT

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിലെ ബുൾ‌ഡോസർ രാജ് തടഞ്ഞു സുപ്രീം കോടതി. ഒക്ടോബർ ഒന്നുവരെ കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ വേണ്ടെന്നാണു ഉത്തരവ്. പൊളിക്കലുകള്‍ നിര്‍ത്തിവച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നും സുപ്രീം കോടതി തുറന്നടിച്ചു. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണു കോടതി നടപടി. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സിപിഎം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ കോടതി പരിഗണിച്ചിരുന്നു. 

പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നു സുപ്രീം കോടതി ചൂണ്ടികാട്ടി. കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. സർക്കാരുകൾ ബുൾഡോസർ രാജ്‌ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത്‌ കൊണ്ട്‌ ആ വ്യക്തിയുടെയോ ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചുനിരത്തുന്നത്‌ നിയമത്തെ ഇടിച്ചുനിരത്തുന്നതിനു തുല്യമാണെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ബുൾഡോസർ രാജിന്‌ എതിരെ ഈ മാസത്തിൽ മൂന്നാം തവണയാണ്‌ സുപ്രീം കോടതി ആഞ്ഞടിക്കുന്നത്‌.

English Summary:

Supreme Court halts Bulldozer justice India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com