എംബസികൾ തുറക്കാൻ ബഹ്റൈൻ, ഇസ്രയേൽ

Mail This Article
ജറുസലം/മനാമ∙ സമാധാനക്കരാറിനു പിന്നാലെ നയതന്ത്രബന്ധം ശക്തമാക്കുന്നതിനായി പരസ്പരം എംബസികൾ തുറക്കാൻ ഇസ്രയേലും ബഹ്റൈനും തീരുമാനിച്ചു. ഇസ്രയേലിലേക്കുള്ള ആദ്യ ബഹ്റൈൻ ഉന്നതതല സംഘത്തിന്റെ സന്ദർശനത്തിനു ശേഷം, ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിന്റെ ഫോൺ കോഡ് ആലേഖനം ചെയ്ത ഗൾഫ് എയർ വിമാനത്തിലാണു സംഘമെത്തിയത്. ഇക്കൊല്ലം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസും ആരംഭിക്കും. ഇ–വീസ ഡിസംബർ 1 മുതൽ നടപ്പാകും. ഇസ്രയേൽ സംഘം ഡിസംബറിൽ ബഹ്റൈൻ സന്ദർശിക്കും.
യുഎസിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിലാണ് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ടത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിനെ യുഎഇയിലേക്കു ക്ഷണിച്ചു.