ടേസ്റ്റി അപ്പം തയാറക്കാം, അരമണിക്കൂർ മതി
Mail This Article
വളരെ എളുപ്പത്തിൽ നല്ല അടിപൊളി അപ്പം തയാറാക്കാം, ഇത് ചൂടോടുകൂടെ കറിയും കൂട്ടി കഴിക്കാം.
ചേരുവകൾ :
- അരിപ്പൊടി (തരി ഇല്ലാത്തത്) - 1 കപ്പ്
- വേവിച്ച ചോറ് - 1/2 കപ്പ്
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര - 1/2 ടീസ്പൂൺ
- യീസ്റ്റ് - 1/2 ടീസ്പൂൺ
- ചെറു ചൂടുവെള്ളം - 1 1/2 കപ്പ്
തയാറാക്കുന്ന വിധം
• ഒരു മിക്സിയുടെ ജാറിൽ അരിപ്പൊടി, വേവിച്ച ചോറ്, ചിരകിയ തേങ്ങ, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, യീസ്റ്റ്, ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് ഒന്ന് ഇളക്കി നന്നായി അടിച്ചെടുക്കുക.
• അടിച്ചെടുത്ത ഈ മാവ് ഒരു പാത്രത്തിൽ ഒഴിച്ച്, അടച്ച് 30 മിനിറ്റ് അഥവാ പൊങ്ങുന്നത് വരെ മാറ്റി വയ്ക്കുക.
• മാവ് പൊങ്ങിയ ശേഷം ഒന്ന് ഇളക്കി കൊടുക്കുക, ശേഷം ഒരു തവ ചെറു തീയിൽ വച്ച് രണ്ട് തവി മാവ് ഒഴിച്ച് 2 - 3 മിനിറ്റ് വരെ വേവിച്ച് എടുക്കാം.
English Summary : Instant Appam, Malayalam Recipe.