വെണ്ടയ്ക്ക മസാല, ചോറിനും ചപ്പാത്തിക്കും കൂട്ടാം
Mail This Article
×
വഴറ്റി എടുത്ത വെണ്ടയ്ക്ക ചേർത്തു നല്ല സൂപ്പർ കറി തയാറാക്കാം. ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന വെണ്ടയ്ക്ക മസാല.
ചേരുവകൾ
- വെണ്ടക്ക - 250 ഗ്രാം
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ + 1 1/2 ടേബിൾ സ്പൂൺ
- ജീരകം - 1/4 ടീസ്പൂൺ മുതൽ 1/2 ടീസ്പൂൺ വരെ
- സവാള - 1 , ചതുര കഷ്ണങ്ങളായി മുറിക്കുക
- കറിവേപ്പില
- വെളുത്തുള്ളി - 1 വലുതോ 3 ചെറുതോ ചതച്ചത്
- പച്ചമുളക് - 2 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 3/4 ടീസ്പൂൺ
- മല്ലിയില
- ഉപ്പ്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
- ചൂടുള്ള എണ്ണയിലേക്ക് അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് ഇടത്തരം തീയിൽ 10 മിനിറ്റ് വഴറ്റുക.
- പാനിൽ നിന്ന് വേവിച്ച വെണ്ടക്ക ഒരു പാത്രത്തിലേക്കു മാറ്റുക.
- അതേ പാനിൽ 11/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
- ചൂടുള്ള എണ്ണയിലേക്കു ജീരകം ചേർക്കുക.
- ജീരകം പൊട്ടിയതിനു ശേഷം സവാള ചേർത്തു നന്നായി യോജിപ്പിക്കുക.
- ചതച്ച വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക.
- ഒരു മിനിറ്റു വഴറ്റുക. കറിവേപ്പില ചേർത്തു നന്നായി യോജിപ്പിക്കുക. വേവിച്ച വെണ്ടയ്ക്ക ചേർത്തു നന്നായി യോജിപ്പിക്കുക.
ഇനി മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. പച്ച മണം പോകുന്നതുവരെ വഴറ്റുക. ഉപ്പു ചേർത്തു നന്നായി ഇളക്കുക. മല്ലിയില ചേർത്തു നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക. ഒരു മൂടി ഉപയോഗിച്ച് അടച്ച് 5 മിനിറ്റ് വയ്ക്കുക. ചോറ്, നെയ്യ് ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം വിളമ്പാം.
Content Summary : Vendakka Masala, Recipe by Nidisha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.