ഇതാണ് സൂപ്പ്! ഞൊടിയിടയിൽ വീട്ടിലുണ്ടാക്കാം
Mail This Article
മഴക്കാലത്തെ ഒരു പ്രധാന വിഭവമാണ് സൂപ്പുകൾ .പലപ്പോഴും സൂപ്പുകൾക്ക് അത്ര പ്രാധാന്യമൊന്നും നൽകാറില്ല. മഴ സമയങ്ങളിൽ ഉണ്ടാകുന്ന ജലദോഷം, ചുമ ,കഫം കെട്ടിക്കിടക്കുന്നത് ഇവയ്ക്കെല്ലാം നല്ല ഒരു പ്രതിവിധിയാണ് സൂപ്പ്. എളുപ്പത്തിൽ സൂപ്പ് തയാറാക്കാം.
ചേരുവകൾ
കാരറ്റ് ഒന്ന്
സവാള ഒന്ന്
തക്കാളി ഒന്ന്
വെളുത്തുള്ളി നാല്
ജീരകം ഒരു ടീസ്പൂൺ
കാബേജ് ഒരു ചെറിയ കഷണം
കുരുമുളക് -അര ടീസ്പൂൺ
ചീര രണ്ട് തണ്ട്
മുരങ്ങിയില ഒരു തണ്ട്
കറിവേപ്പില ഒരു തണ്ട്
പച്ചമുളക് രണ്ടെണ്ണം
പച്ച മല്ലി ഒരു ടീസ്പൂൺ
ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം
എല്ലാ പച്ചക്കറിയും ഒന്ന് വഴറ്റുകയോ ആവിയിൽ ഒന്ന് വേവിക്കുകയോ ചെയ്യുക. അതിലേക്ക് ഉപ്പ് പാകത്തിന് ചേർക്കുക. തക്കാളി , പച്ച മല്ലി, ജീരകം ഒന്ന് അരയക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് സൂപ്പിന്റെ ഗ്രേവിയാക്കാം. ചെറിയ തീയിൽ വച്ച് എല്ലാം ഒന്ന് മിക്സ് ആക്കുക. കുറച്ച് കുരുമുളക് പൊടി ചേർക്കുക. നല്ലൊരു സൂപ്പ് ഇങ്ങനെ തയാറാക്കാം.
English Summary: Healthy and Filling Soup Recipe