വളത്തിന് ഡെയറി ഫാം, പ്രതിമാസം കിട്ടും ഒരു ലക്ഷം; കൃഷിയിൽ കാശ് വിളയിച്ച് മോനുവിന്റെ ‘എൻജിനീയറിങ്’ ബുദ്ധി– വിഡിയോ
Mail This Article
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രക്കൃഷിയിലേക്ക് ഒരു മാറ്റം. പക്ഷേ വളം വാങ്ങാൻ പണം മുടക്കിയതോടെ കൃഷി നഷ്ടത്തിൽ. അപ്പോൾപ്പിന്നെ കൃഷിയിടത്തിലേക്കുള്ള വളം സ്വന്തം കൃഷിയിടത്തിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞാലോ...? വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. അങ്ങനെയാണ് കൃഷിയിടത്തിൽത്തന്നെ വളം ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോൾ വളനിർമാണത്തിനൊപ്പം നിത്യവരുമാനവും നൽകുന്ന സ്ഥലമായി കൃഷിയിടം മാറി. ഒരു ഡെയറി ഫാമിനെപ്പറ്റിയാണു പറഞ്ഞു വരുന്നത്. കേൾക്കുമ്പോൾ അതിശയോക്തിയും കൗതുകവും വിശ്വാസക്കുറവുമെല്ലാം തോന്നുമെങ്കിലും കൃഷിയെ ശാസ്ത്രീയമായി സമീപിച്ച് അധ്വാനഭാരം കുറച്ച് മികച്ച രീതിയിൽ വരുമാനം കണ്ടെത്തുകയാണ് യുവ കർഷകൻ എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ.