മലയാളി അത്‌ലീറ്റ് പി.യു. ചിത്ര വിവാഹിതയായി, വരൻ നെന്മാറ സ്വദേശി ഷൈജു

Mail This Article
പാലക്കാട്∙മലയാളി അത്‌ലീറ്റ് പി.യു. ചിത്ര വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശി ഷൈജു ആണ് വരന്‍. പൊലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. പാലക്കാട് മൈലംപള്ളിയില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. ബെംഗളൂരുവില്‍ അത്‌ലറ്റിക് ക്യാംപിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
ഇന്ത്യയ്ക്കു വേണ്ടി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേട്ടവും സ്വന്തമാക്കി. 1500 മീറ്റര്‍ ഓട്ടത്തിലായിരുന്നു ചിത്രയുടെ നേട്ടം. ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനു വേണ്ടിയുള്ള പരിശീലനത്തിലാണു താരമിപ്പോള്‍.
കുടുംബ ജീവിതത്തിനൊപ്പം കരിയറും പ്രതിസന്ധികളില്ലാതെ കൊണ്ടു പോകാനാകുമെന്നാണു പ്രതീക്ഷയെന്ന് ചിത്ര പ്രതികരിച്ചു. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയിൽ സീനിയര്‍ ക്ലര്‍ക്കാണ് ചിത്ര.
Content Highlights: PU Chithra Marriage Function at Palakkad