ഇത് സൗന്ദര്യവും പ്രതീക്ഷയും; നെഞ്ചില്‍ റോസാപ്പൂ ടാറ്റൂ ചെയ്ത് സാനിയ ഇയ്യപ്പൻ

Mail This Article
ഒരിടവേളയ്ക്കുശേഷം ടാറ്റൂ കേരളത്തിൽ തരംഗമാവുമകയാണ്. ടാറ്റൂ ചെയ്യുന്ന വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഇഷ്ടപ്പെട്ട ചിഹ്നങ്ങളോ പേരോ ശരീരത്തിൽ പതിപ്പിക്കുന്നത് ന്യൂജെന്‍ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറുമ്പോൾ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ വ്യത്യസ്തകളുമായി രംഗത്തുണ്ട്.
ടാറ്റൂ ചെയ്ത മലയാള സിനിമാ നടിമാരുടെ കൂട്ടത്തിലേക്കു യുവസുന്ദരി സാനിയ ഇയ്യപ്പൻ കൂടി എത്തിരിക്കുകയാണ്. നെഞ്ചിൽ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റൂ ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയ ടാറ്റൂ വിശേഷം ആരാധകരുമായി പങ്കുവച്ചത്.
കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ്പിൽ ടാറ്റൂ കാണുന്ന രീതിയിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. "അനന്തമായ ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണിത്. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയേയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്."- ചിത്രം പങ്കുവച്ച് സാനിയ കുറിച്ചു.

റിമ കല്ലിങ്കൽ, നമിത പ്രമോദ്, മമ്ത മോഹൻദാസ്, ഭാവന, ലെന, അര്‍ച്ചന കവി തുടങ്ങിയവരാണ് മുൻപ് ടാറ്റൂ ചെയ്ത് ആരാധകരെ ഞെട്ടിച്ച താരങ്ങൾ.