Activate your premium subscription today
അൽഐൻ ∙ മാതൃദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച 125 അമ്മമാരെ വേൾഡ് മലയാളി ഹോം ഷെഫിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.സാമൂഹിക, കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മികവു തെളിയിച്ചവരെയാണ് ആദരിച്ചത്. നടി മല്ലിക സുകുമാരൻ, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ വനിതാവിഭാഗം അധ്യക്ഷയും ആലപ്പുഴ സ്വദേശിയുമായ ബബിത
അറ്റ്ലാൻ്റ ആസ്ഥാനമായുള്ള 501(c)3 നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ 'NAAM USA' ഈ വർഷത്തെ മദേഴ്സ് ഡേ വോളൻ്റിയറിംഗ് ഇവൻ്റ് ജോർജിയയിലെ കമ്മിംഗിലുള്ള ഫോർസിത്ത് കൗണ്ടി സീനിയർ സെൻ്ററിൽ സംഘടിപ്പിച്ചു. 'ഞങ്ങളുടെ മുതിർന്നവരെ സേവിക്കുക' എന്നതാണ് NAAM USA യുടെ പ്രധാന ദൗത്യം. കഴിഞ്ഞ 5 വർഷമായി, NAAM USA ടീം ജോർജിയയിലെ
ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും, മാതൃദിനാഘോഷവുംസംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സമുചിതമായി കൊണ്ടാടി. പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
തിരുവനന്തപുരം∙ തലസ്ഥാനത്തിന് കൗതുകമായി അമ്മയാകാനൊരുങ്ങുന്നവരുടെ റാംപ് വാക്കും ഫാഷന്‍ ഷോയും. മാതൃദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളുമായി ചേര്‍ന്ന് കിംസ്ഹെല്‍ത്ത് സംഘടിപ്പിച്ച ‘മോംസൂണ്‍’ പരിപാടിയിലാണ് ‘ആത്മവിശ്വാസത്തിന്റെ നിറവയറുമായി’ 12 ഗര്‍ഭിണികള്‍ ചുവടുവച്ചത്. രണ്ടു റൗണ്ടുകളിലായി പരമ്പരാഗത വേഷങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ധരിച്ചാണ് ഇവര്‍ അണിനിരന്നത്. അവസാന റൗണ്ടില്‍ ചോദ്യോത്തരവേളയും അരങ്ങേറി. മാളിൽ നടന്ന ഷോയിൽ എ.എല്‍.ഗംഗ, അഡോണിയ ലെനിന്, സുദര്‍ശന ലക്ഷ്മി എന്നിവര്‍ വിജയികളായി.
പനമരം ∙ കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷതേടി ഓടുന്നതിനിടെ വീണു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കർഷകന്റെ നെല്ല് ലോക മാതൃദിനത്തിൽ പ്രദേശത്തെ അമ്മമാർ ചേർന്ന് കൊയ്തു നൽകി. കർഷകൻ പുലയംപറമ്പിൽ ബെന്നി മരിച്ചെങ്കിലും അദ്ദേഹം നട്ടുനനച്ചു വളർത്തിയ പുഞ്ചക്കൃഷി വീണ്ടും കാട്ടാനയിറങ്ങി
നെടുമ്പാശേരി ∙ കരയും ജലവും ആകാശവും താണ്ടി മാതൃദിനത്തിൽ അമ്മമാരുടെ യാത്ര. കെസിബിസി വനിത കമ്മിഷൻ സംസ്ഥാന കമ്മിറ്റിയും നെയ്യാറ്റിൻകര രൂപത കമ്മിറ്റിയും നിഡ്സും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. 40 അമ്മമാരാണ് യാത്രയിൽ ഉണ്ടായിരുന്നത്. നെയ്യാറ്റിൻകരയിൽ നിന്ന് ശനിയാഴ്ച രാവിലെ യാത്ര ആരംഭിച്ച് മട്ടാഞ്ചേരിയിൽ
മൂന്ന് മണിക്കൂർ യാത്ര ചെയ്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന റെന്റൽ കാർ ജോണിയെയും കുടുംബാംഗങ്ങളെയും കാത്ത് പുറത്ത് പാർക്ക് ചെയ്തിരുന്നു.
ചെറുപ്പം മുതൽ വഴിയിൽ ഭിക്ഷയെടുക്കുന്നവർക്കൊപ്പമായിരുന്നു രാധയെന്ന പെൺകുട്ടിയുടേയും സഹോദരിമാരുടേയും ഒഴിവുസമയങ്ങളത്രയും. അവരുടെ അമ്മ ആരുമില്ലാത്തവർക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കുമെല്ലാം ഒരു നേരത്തെയെങ്കിലും ആഹാരം നൽകണമെന്നായിരുന്നു തന്റെ മക്കളോട് എന്നും
എന്നും മക്കളെ സ്നേഹത്തോടെ ഓർക്കുന്ന അമ്മമാരുടെ ദിനം. ലോക മാതൃദിനം മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാരെ ഓർക്കാൻ കൂടിയുള്ളതാണ്. പലരും മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകളറിയിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് നൻ മോഹൻലാല്‍ പങ്കുവച്ച അമ്മയ്ക്കൊപ്പമുള്ള
മക്കളുടെ ‘ഭാരം’ ചുമക്കുന്ന അമ്മ ആലപ്പുഴ ∙ കൈകാലുകൾക്കു ശേഷിയില്ലാത്ത മക്കളെ എടുത്തുപൊക്കി പല തവണ അവർ നിലത്തു വീണിട്ടുണ്ട്. പക്ഷേ, 74ാം വയസ്സിലും അവരെ വിട്ടു സ്വന്തം ചികിത്സയ്ക്കു പോകാൻ അവർ തയാറല്ല. കൈകാലുകൾ വളഞ്ഞ് അന്നമ്മയും ഇപ്പോൾ ഭിന്നശേഷിക്കാരിയായിരിക്കുന്നു.ജീവിതം ഇങ്ങനെയായതിൽ പുന്നപ്ര തെക്ക്
ജനിച്ചിട്ടില്ലാത്ത, മുഖം പോലും കാണാത്ത, തന്റെയുള്ളിലുള്ള കുരുന്നുജീവനുവേണ്ടി ഏതു വേദനയും ഏറ്റെടുക്കാൻ സ്മിത തയാറായിരുന്നു. പ്ലാസന്റ, ഗർഭപാത്രത്തോടു കൂടുതൽ ചേർന്നിരിക്കുന്ന ‘പ്ലാസന്റ ഇൻക്രീറ്റ’ എന്ന അവസ്ഥയിലായിരുന്നു സ്മിത. അന്ന് ആ കുരുന്നു ജീവനു വെറും 28 ദിവസം മാത്രം പ്രായം. അബോർഷൻ നടത്തി അമ്മയുടെ ജീവനെങ്കിലും സുരക്ഷിതമാക്കണം എന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ സ്മിത അതിനു തയാറായിരുന്നില്ല. ജീവൻ പറിച്ചെടുക്കുന്ന വേദനകൾ താണ്ടി കൊടുമൺ തട്ട പാറക്കര ചൈതന്യജ്യോതിയിൽ സ്മിത നേടിയെടുത്ത ദേവ് ജ്യോതിക്ക് ഇന്ന് വയസ്സ് 9. ഒരമ്മയുടെ പോരാട്ടവീര്യത്തിന്റെ നിത്യസ്മാരകം.
വൈഗയുടെ വിളിയിൽ, കാണാനിഷ്ടപ്പെടാതെ മാറ്റിവച്ചിരുന്ന പൊയ്ക്കാലെടുത്തു സോണിയ ധരിച്ചു. നിലത്തു കാലൂന്നി...35 വയസ്സുകാരിയായ ആ അമ്മ വീണ്ടും പിച്ചവച്ചു തുടങ്ങി ‘എന്തിനാണ് അമ്മ കരയുന്നത്? ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ മുറിച്ചു മാറ്റിയ കാലു പിന്നെയും വളർന്നു വരുമോ? ഇല്ലല്ലോ! വരാത്ത ഒരു കാലിനു വേണ്ടി ഞാൻ കരയില്ല. അമ്മയും കരയരുത്. ധൈര്യത്തോടെ നമുക്കു ജീവിക്കാം.’
മാനസിക, ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികളെക്കുറിച്ചും അവരുടെ അമ്മമാരുടെ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ രണ്ടു മണിക്കൂറിലേറെ സംസാരിച്ചിരുന്നപ്പോഴെല്ലാം മുന്നിലിരുന്ന സ്മിത ഗിരീഷ് എന്ന വ്യക്തി ഒരാളായിരുന്നില്ല, രണ്ടു പേരായിരുന്നു. സംഭാഷണത്തിനിടെ സ്മിതയ്ക്കുള്ളിലെ മറ്റൊരു സ്മിത പെട്ടെന്നു ജാഗരൂകയായി മാറുന്നതും മുറിവിട്ടു പോകുന്നതും പലവട്ടം കണ്ടു.
2012 ഫെബ്രുവരി 11 വരെ നിഖിൽ ഒരു സാധാരണ കുട്ടിയായിരുന്നു. ഊർജമേറെയുള്ളൊരു 19 വയസ്സുകാരൻ. ആ പകലിലാണ് അവന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. അക്കാലം നിഖിൽ പറയും; ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ചെയ്യുന്ന കാലമായിരുന്നു. കൂട്ടുകാരന്റെ ബൈക്കെടുത്തു പുറത്തുപോയതാണ്. ഇരിങ്ങാലക്കുട നടവരമ്പിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയായിരുന്നു. പെട്ടെന്നൊരു ഫോൺ വന്നു. വണ്ടി നിർത്താതെ തന്നെ ഫോണെടുക്കാൻ ശ്രമിച്ചതാണ്.
നൊന്തുപ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് വലിച്ചെറിഞ്ഞ സ്ത്രീയുണ്ട്. ശുചിമുറിയിൽ ആരുമറിയാതെ പ്രസവിച്ചവളുമുണ്ട്. പെറ്റുവളർത്തിയ മക്കളെ ഉപേക്ഷിച്ചോ കൊന്നുകളഞ്ഞോ കാമുകൻമാർക്കൊപ്പം പോകുന്നവരുമുണ്ട്. എല്ലാ ജീവികളെയും പോലെ ഇണചേരുകയും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നവരാണവർ. നിരുപാധികമായ സ്നേഹവും
സെലിബ്രിറ്റി അമ്മമാരിലെ 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' അമ്മയാണ് അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. അമ്മയാകുന്നതിന്റെ അതിവൈകാരികതയ്ക്കപ്പുറം ഓരോ സ്ത്രീയും നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെയും ആകുലതകളെയും അഭിസംബോധന ചെയ്യുന്ന വർത്തമാനങ്ങളും വിഡിയോകളുമാണ് അശ്വതിയെ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാക്കിയത്.
നാലായി മടക്കിയ ഒരു പുത്തൻ നൂറു രൂപ. അക്കാലമത്രയും അരിക്കലത്തിൽ സൂക്ഷിച്ചുവച്ച ആ നോട്ട് ഒടുവിൽ അമ്മ പുറത്തെടുത്തു. നിങ്ങൾക്കുമില്ലേ ഇത്തരമൊരു അനുഭവം. അച്ഛനോട് പണം ചോദിച്ച് കിട്ടാതെ വന്നതാകാം. അല്ലെങ്കിൽ തികയാതെ വന്നതാകാം. യാത്രയിൽ പണം തികയാതെ വന്നപ്പോൾ ബ്ലൗസിനുള്ളിൽനിന്ന് മടക്കി എടുത്തു നൽകുന്ന അമ്മമാർ. അല്ലെങ്കിൽ സാരിത്തുമ്പിൽ കെട്ടിവച്ച ഒരു നോട്ട്... ആ പണം കൈമാറുന്ന ഓരോ വനിതയും പകരുന്നത് ഒരു വിശ്വാസം കൂടിയാണ്. ഒരിക്കലും തകരാത്ത ഒരു ‘ബാങ്കിന്റെ’ വിശ്വാസം. ആ ബാങ്കിന്റെ സ്വയം പ്രഖ്യാപിത മാനേജരാണ് ഓരോ അമ്മമാരും. പണം സൂക്ഷിച്ചു വയ്ക്കാൻ സ്ത്രീകൾക്കുള്ള കഴിവു തിരഞ്ഞാൽ ഇനിയും കിട്ടും ഉദാഹരണങ്ങൾ. പാൽ വിറ്റും പത്രം വിറ്റും കിട്ടുന്നതിൽ ഒരു പങ്ക് സൂക്ഷിച്ചു വയ്ക്കുന്ന ഗൃഹനാഥയ്ക്ക് എന്നും പക്ഷേ പഴിയാണ്, ഷോപ്പിങ്ങിന്റെ പേരിൽ. സ്ത്രീകളുടെ സാമ്പത്തിക സ്വതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കാലഘട്ടമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ സ്വയം സാമ്പത്തിക ഭദ്രതയിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നതാണ് വാസ്തവം. വരവറിഞ്ഞ് ചെലവഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള അല്ലെങ്കിൽ ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം മറന്നു പോകുന്ന സ്ത്രീകളേറെയാണ്. ആദ്യമായി അമ്മയാകുന്നവർ, സിംഗിൾ മദർ, പ്രായമായ അമ്മമാർ എന്നിവരെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അമ്മമാർ ഉറപ്പായും ചെയ്തിരിക്കേണ്ട ആ സാമ്പത്തിക നടപടികളെക്കുറിച്ച് സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ സംസാരിക്കുന്നു.
തൃശൂർ ∙ മനക്കൊടി കിഴക്കുംപുറത്തെ പൊന്മാണി വീട്ടിൽ മാതൃദിനം ആഘോഷിക്കാൻ പ്രത്യേകിച്ചൊരു ദിവസം വേണമെന്നു നിർബന്ധമില്ല. 5 തലമുറയിലേക്കു നീളുന്ന അപൂർവ പെൺസംഗമവുമായി വർഷം മുഴുവൻ മാതൃദിനമാക്കി മാറ്റുകയാണ് ഈ കുടുംബം. വീട്ടിലെ മുതുമുത്തശ്ശിയായ 92 വയസ്സുകാരി മേരിയുടെ മക്കളും പേരക്കുട്ടികളും
കമ്പം ∙ കാൻസർ ബാധിച്ചു മരിച്ച അമ്മയ്ക്ക് 85 അടി ഉയരത്തിൽ ക്ഷേത്രം നിർമിച്ചു മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയും തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചുരുളിപ്പെട്ടിയിലാണ് ഒരേക്കർ സ്ഥലത്തു ക്ഷേത്രം നിർമിച്ചത്. ഇന്ന് മാതൃദിനത്തിൽ ക്ഷേത്രം
'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്' എന്ന ഡയലോഗ് കേൾക്കാത്തവരില്ലല്ലോ. പ്രതിസന്ധികളോടു പടവെട്ടി സ്വന്തം കുഞ്ഞിനെ വളർത്തി വലുതാക്കുന്ന അമ്മമാർ തന്നെയാണ് ഏറ്റവും വലിയ പോരാളികൾ എന്നതിൽ സംശയമില്ല. പക്ഷേ അതിൽതന്നെ ഒന്നാം സ്ഥാനത്ത് ആരാണെന്ന് ചോദിച്ചാൽ വിവിധതരം വളർച്ചക്കുറവുകൾ അനുഭവിക്കുന്ന
ഫിലഡല്‍ഫിയ ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'മാപ്പ് മദേഴ്സ് ഡേ ആഘോഷം' മെയ് 04 ന് ശനിയാഴ്ച (ഇന്ന്) വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia,
ദുബായ് ∙ ജിഡിആർഎഫ്എയുടെ നേതൃത്വത്തിൽ അറബ് മാതൃദിനം ആചരിച്ചു. ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘മദേഴ്സ് എൻഡോവ്മെന്റ്’ സംരംഭത്തെ
അമ്മയെയും കൂട്ടി മനോഹരമായ ഒരു യാത്ര പോകുന്നത് ഈ ദിനം അവിസ്മരണീയമാക്കും. മാത്രമല്ല, അവര്‍ക്കുള്ള ഏറ്റവും മികച്ചൊരു സമ്മാനം കൂടിയായിരിക്കും അത്. ഇക്കുറി മാതൃദിനം മറക്കാനാവാത്ത അനുഭവമാക്കാനായി അമ്മയെയും കൂട്ടി
കൊച്ചി ∙ മാതൃദിനം ആഘോഷിക്കാൻ തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ മനസ്സിലെ ശൂന്യത പി.ടി. തോമസ് ആയിരുന്നു. കോവിഡ് കാലത്ത് ഇവിടെ അന്തേവാസികൾക്കു രോഗം ബാധിച്ചപ്പോൾ പി. ടി. തോമസ് മുൻകൈയെടുത്ത് ജില്ലാ കലക്ടറുമായി സംസാരിച്ച് കരുണാഭവൻ ജില്ലയിലെ ആദ്യ എഫ്എൽടിഎസ് ആയി
ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളുമായി അവൾ തെരുവിൽ നിന്നു. ജോലിയില്ല, പണമില്ല, സഹായിക്കാൻ ആളുമില്ല.. ഒറ്റപ്പെട്ട് നിൽക്കുമ്പോഴും മരണം പരിഹാരമല്ലെന്നുറപ്പിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു നീലേശ്വരം കരുവാച്ചേരി സ്വദേശിനി റീന. Mothers day, P Reena, Mothersday special, Manorama News
2020 ജൂൺ 11ന് ആയിരുന്നു സാഗറിന്റെ അമ്മ മിനിയുടെ വിയോഗം. അമ്മയെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു ഓർമപ്പെടുത്തൽ നടത്തുന്നതെന്നും സാഗർ പറഞ്ഞു.
പല കുറവുകളുണ്ടായിട്ടും ഒന്നിനും ഒരിക്കലും അവൾ പരാതി പറഞ്ഞില്ലെന്നു മാത്രം. ഞങ്ങളുടെ കഷ്ടപ്പാടും പരിമിതികളുമൊക്കെ അവള്‍ക്കറിയാമായിരുന്നു. ഞങ്ങളെക്കൊണ്ടാകുന്നതല്ലാതെ ഇതുവരെ ഒന്നും അവൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമില്ല’ - കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിന്റെ അമ്മ കമല പറയുന്നു.
ഒരമ്മ വന്നു തൊടുമ്പോൾ മരണം വഴിമാറുന്ന സംഭവങ്ങളുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചതുപോലെ...ആലപ്പുഴ മെഡി. കോളജിൽ നഴ്സായ കല്ലറ സ്വദേശി ടി. ആർ. ശ്രീലത ആ കഥ പറയുന്നു: 5 വർഷം മുൻപാണ്. അന്നു കോട്ടയം മെഡിക്കൽ കോളജിലാണു ശ്രീലതയ്ക്കു ജോലി. ന്യൂറോ വാർഡിലെ രാത്രി ഡ്യൂട്ടി. അർധരാത്രിയായിട്ടും ഇടനാഴിയിൽ