125 അമ്മമാരെ ആദരിച്ച് വേൾഡ് മലയാളി ഹോം ഷെഫ്
Mail This Article
×
അൽഐൻ ∙ മാതൃദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച 125 അമ്മമാരെ വേൾഡ് മലയാളി ഹോം ഷെഫിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സാമൂഹിക, കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മികവു തെളിയിച്ചവരെയാണ് ആദരിച്ചത്.
നടി മല്ലിക സുകുമാരൻ, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ വനിതാവിഭാഗം അധ്യക്ഷയും ആലപ്പുഴ സ്വദേശിയുമായ ബബിത ശ്രീകുമാർ എന്നിവർ ആദരിച്ചവരിൽ ഉൾപ്പെടും. യുഎഇയിൽ അധ്യാപികയായ ബബിത പ്രവാസി വനിതകളുടെ ഉന്നമനത്തിനാണ് പ്രവർത്തിക്കുന്നത്.
അൽഐൻ മലയാളി സമാജം, അൽഐൻ താരാട്ട് എന്നിവയിലും സജീവമാണ്. കഥാകാരി കൂടിയായ ബബിത നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
English Summary:
World Malayali Home Chef honored 125 mothers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.