Activate your premium subscription today
Haripad is a Municipality in Alappuzha District, Kerala, India located between Alappuzha and Kollam on the National Highway 66.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രധാന നഗരമാണു ഹരിപ്പാട്. പ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്.
ആലപ്പുഴ∙ ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
കുട്ടനാട് ∙ പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞതോടെ ജലഗതാഗതം മുടങ്ങി. കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മുളകളും മരച്ചില്ലകളും മാലിന്യങ്ങളുമാണു പാലത്തിന്റെ തൂണുകളിൽ തടഞ്ഞു കിടക്കുന്നത്. തടി ബോട്ട് പാലത്തിനടിയിലൂടെ കടന്നുപോകാൻ
ചാരുംമൂട്∙ തിരുവിതാംകൂറിന്റെ ചരിത്രം അടങ്ങുന്ന നിരവധി താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ വായനശാലയുടെ പ്രവർത്തനം അവഗണനയിൽ. ഒരു വർഷക്കാലമായി വായനശാല പൂട്ടിക്കിടക്കുകയാണ്. നിലവിൽ ലൈബ്രേറിയൻ ഇല്ല എന്ന കാരണത്താലാണ് വായനശാല പൂട്ടിയിട്ടിരിക്കുന്നതെങ്കിലും ഏതു
അമ്പലപ്പുഴ ∙ കളർകോട് വാഹനാപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതി ഉണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.ആനന്ദ് മനുവിന് നാളെ താടി എല്ലിന്റെയും തുട എല്ലിന്റെയും ശസ്ത്രക്രിയ നടക്കും. തലച്ചോറിന്റെ സ്കാനിങ് നടത്തിയതിൽ
ആലപ്പുഴ∙ ഒരു പ്രദേശത്തെയാകെ വെള്ളക്കെട്ടിലാക്കുന്ന വിധത്തിൽ സ്വകാര്യവ്യക്തികൾ കയ്യേറി നികത്തിയ തോട് 14 ദിവസത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കണമെന്ന നഗരസഭയുടെ ഉത്തരവിൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. ജില്ലാ കോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാർഡിൽ കയർ മെഷീൻ ടൂൾസ് കമ്പനിയുടെ വടക്കേയറ്റത്താണു
ആലപ്പുഴ ∙ സംസ്ഥാനത്തെ ആർടി ഓഫിസുകളിലെ സന്ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റംവരുത്തി സ്മാർട് ഓഫിസുകളാക്കുന്നു. പരാതികളും അപേക്ഷകളും ഓൺലൈനിലൂടെ സ്വീകരിക്കുന്നതിലൂടെ ആർടി ഓഫിസുകളിലെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15 വരെ മാത്രമായി ജനങ്ങളുടെ സന്ദർശന സമയം പരിമിതപ്പെടുത്തും.
ആലപ്പുഴ ∙ ഭർതൃസഹോദരന്റെ ഭാര്യയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെൺമണി നിലകലയത്ത് മൂന്നാം വാർഡിൽ സുശീല രഘുകുമാറിനെ (60) ആണ് ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.എസ്.വീണ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവും 20000 രൂപ
ചെങ്ങന്നൂർ ∙ മാവേലിക്കര കോഴഞ്ചേരി റോഡിലെ ചെറിയനാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 8 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ഓട നിർമിക്കും. ഓടയുടെ നിർമാണ പ്രവൃത്തികൾ 2 ദിവസം മുൻപു തുടങ്ങി. എന്നാൽ കുഴികൾ നിറഞ്ഞ അടിപ്പാതയുടെ അറ്റകുറ്റപ്പണി നീളുകയാണ്. റെയിൽവേയും പൊതുമരാമത്ത് വകുപ്പും
ചെട്ടികുളങ്ങര ∙ ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്തോടെ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കമാകും. ജനുവരി 9നു ധനുമാസ ഭരണി എഴുന്നള്ളത്ത്, ഫെബ്രുവരി 2നു ഉത്തൃട്ടാതി അടിയന്തരം, നടയ്ക്കാവ് കരയുടെ 101 കലം എഴുന്നള്ളത്ത്, 5നു മകരഭരണി എഴുന്നള്ളത്ത്, 6നു കാർത്തിക പൊങ്കാല, 8നു ഈരേഴെ തെക്ക് ചെമ്പോലിൽ
കായംകുളം ∙ സിപിഎം ഏരിയ സമ്മേളനം നാളെമുതൽ; നേതൃത്വത്തിന്റെ മറുപടി തേടി ആരോപണങ്ങൾ പലതും ഉയരുമെന്ന് ഉറപ്പ്. നാളെയും മറ്റന്നാളും കാദീശാ പള്ളി ഓഡിറ്റോറിയത്തിലാണ് സമ്മേളനം. എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് ഡിഗ്രി പാസാകാതെ പാർട്ടിയിലെ ചില ഉന്നതരുടെ സഹായത്തോടെ എം.കോം പ്രവേശനം തരപ്പെടുത്തിയത് പാർട്ടിയെയും
Results 1-10 of 10000